മൈനസ് 16 ഡിഗ്രി സെല്‍ഷ്യസില്‍ 20 കിലോ വീതമുള്ള രണ്ട് മണല്‍ ചാക്കുകള്‍ ചുമന്ന് മോഹന്‍ലാല്‍; വീഡിയോ പുറത്തുവിട്ട് പൃഥ്വിരാജ്

2019-05-14 03:08:28am |

റഷ്യയിലെ മരംകോച്ചുന്ന തണുപ്പില്‍ ഷൂട്ടിങ്ങിന് സഹായിക്കുന്ന മോഹന്‍ലാലിന്റെ ദൃശ്യം പുറത്തുവിട്ട് പൃഥ്വിരാജ് സുകുമാരന്‍. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ റഷ്യയിലെ ചിത്രീകരണ വേളയിലാണ് സംഭവം.

'റഷ്യയിലെ മൈനസ് 16 ഡിഗ്രി സെല്‍ഷ്യസില്‍ ഓരോ ബാഗിലും 20കിലോയില്‍ അധികം ഭാരം ഉണ്ട്. അദ്ദേഹത്തിന് ഇരിക്കുന്നതിന് ചൂടുള്ള ടെന്റ് ഉണ്ടാക്കിയിരുന്നു. എന്നാല്‍, അദ്ദേഹം ഞങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ താത്പര്യപ്പെടുകയും ചിത്രീകരണത്തിനുള്ള ഒരുക്കങ്ങള്‍ക്കായി സഹായിക്കുകയും ചെയ്യുകയായിരുന്നു' പൃഥ്വിരാജ് ട്വി റ്ററില്‍ കുറിച്ചു.

നടനും തിരക്കഥാകൃത്തുമായ മുരളിഗോപി തിരക്കഥയൊരുക്കിയ ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. മാര്‍ച്ച് 28നാണ് ലൂസിഫര്‍ തീയേറ്ററില്‍ എത്തിയത്. ഇപ്പോള്‍ മാസ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.