Latest News

നഗ്നചിത്രങ്ങള്‍ വേണമെന്ന് യുവാവ്... കൊതിയോടെ കാത്തിരുന്ന യുവാവിന് ചിന്മയി അയച്ചു കൊടുത്തത് ഈ ചിത്രങ്ങള്‍

2019-05-23 02:05:05am |

ഗായിക ചിന്‍മയിയുടെ മീടു വെളിപ്പെടുത്തല്‍ തമിഴ് സിനിമാ മേഖലയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു. പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെയായിരുന്നു ചിന്‍മയി ലൈംഗികാരോപണം ഉന്നയിച്ചത്. തുടര്‍ന്ന് ചിന്‍മയിക്ക് വലിയ തോതിലുള്ള വിമര്‍ശനമാണ് നേരിടേണ്ടി വന്നത്.

ആരോപണങ്ങള്‍ക്കൊപ്പം വിവാദങ്ങളും ശക്തമായപ്പോള്‍ തനിക്ക് സാമൂഹിക മാധ്യമങ്ങളില്‍ അശ്ലീല സന്ദേശങ്ങളും അസഭ്യ കമന്റുകളും വരാറുണ്ടെന്ന് ചിന്മയി പറഞ്ഞിരുന്നു. ഇതിന് തെളിവായി കഴിഞ്ഞ ദിവസം ഒരാള്‍ അയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ചിന്‍മയി പുറത്ത് വിട്ടു. നഗ്‌നചിത്രങ്ങള്‍ അയച്ചുതരാന്‍ ആവശ്യപ്പെട്ട് ഒരു യുവാവ് ചിന്‍മയിക്ക് സന്ദേശം അയച്ചു. സന്ദേശത്തിന് ചിന്‍മയി നല്‍കിയ മറുപടിയാണ് ഏവരെയും അമ്പരപ്പിച്ചത്. ന്യൂഡ് ലിപ്സ്റ്റികുകളുടെ ചിത്രം അയച്ചു കൊടുത്താണ് ചിന്‍മയി അയാള്‍ക്ക് ചുട്ട മറുപടി നല്‍കിയത്.

കഴിഞ്ഞ ഒക്ടോബറിലാണ് വൈരമുത്തുവിനെതിരെ ലൈംഗികാരോപണങ്ങളുമായി ചിന്മയി രംഗത്തെത്തിയത്. സ്വിറ്റ്‌സര്‍ലന്റിലെ ഒരു പരിപാടിക്കിടെ വൈരമുത്തുവിനെ ഒരു ഹോട്ടലില്‍ ചെന്ന് കാണണമെന്നാവശ്യവുമായി സംഘാടകരിലൊരാള്‍ സമീപിച്ചുവെന്നാണ് ഗായിക ആരോപിച്ചത്. വൈരമുത്തുവിനെതിരേ ദേശീയ വനിതാ കൗണ്‍സിലിലടക്കം പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഇതുവരെ അവര്‍ സ്വീകരിച്ചിട്ടില്ലെന്ന് ചിന്‍മയി പറയുന്നു.