Latest News

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: മികച്ച നടന്‍ വിനായകന്‍, നടി രജീഷ വിജയന്‍, ചിത്രം മാന്‍ഹോള്‍; വിധു വിന്‍സെന്റ് സംവിധായിക

2017-03-08 09:19:22am |

തിരുവനന്തപുരം: കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകന് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് രജീഷ വിജയനാണ് മികച്ച നടിക്കുള്ള അവാര്‍ഡ്. മികച്ച ചിത്രമായി മാന്‍ഹോളും രണ്ടാമത്തെ കഥാചിത്രമായി ഒറ്റയാള്‍ പാതയും തിരഞ്ഞെടുക്കപ്പെട്ടു. മ
 

 

ികച്ച സംവിധായിക വിധു വിന്‍സെന്റ്ാണ് (മാന്‍ഹോള്‍). ജനപ്രിയവും കലാമൂല്യവുമുള്ള ചിത്രമായി മഹേഷിന്റെ പ്രതികാരം തിരഞ്ഞെടുക്കപ്പെട്ടു. ഇ. സന്തോഷ് കുമാര്‍ (കഥ – ആറടി), സുരഭി (അഭിനയം – മിന്നാമിനുങ്ങ്), ഗിരീഷ് ഗംഗാധരന്‍ (ഛായാഗ്രഹണം – ഗപ്പി) എന്നിവര്‍ക്ക് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. മികച്ച തിരക്കഥയ്ക്ക് മികവു പുലര്‍ത്തിയ രചനകള്‍ ഉണ്ടായിരുന്നില്ലെന്ന് ജൂറി വിലയിരുത്തി. മന്ത്രി എ.കെ.ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

പുരസ്‌കാരങ്ങള്‍ ഇങ്ങനെ

മികച്ച നടന്‍: വിനായകന്‍ (കമ്മട്ടിപ്പാടം)
മികച്ച നടി: രജീഷ വിജയന്‍ (അനുരാഗ കരിക്കിന്‍ വെള്ളം)
മികച്ച സംവിധായകന്‍: വിധുവിന്‍സെന്റ് (മാന്‍ഹോള്‍)
മികച്ച സിനിമ: മാന്‍ഹോള്‍
ജനപ്രിയവും കലാമൂല്യവുമുള്ള ചിത്രം: മഹേഷിന്റെ പ്രതികാരം
മികച്ച സ്വഭാവ നടന്‍: മണികണ്ഠന്‍ ആചാരി (കമ്മട്ടിപ്പാടം)
മികച്ച സ്വഭാവ നടി: വി.കെ.കാഞ്ചന (ഓലപീപ്പി)
തിരക്കഥാകൃത്ത്: ശ്യാം പുഷ്‌കരന്‍ (മഹേഷിന്റെ പ്രതികാരം)
ഛായാഗ്രഹണം: എം.ജെ.രാധാകൃഷ്ണന്‍ (കാടുപൂക്കുന്ന നേരം)
നവാഗത സംവിധായകന്‍: ഷാനവാസ് ബാവക്കുട്ടി (കിസ്മത്ത്)
കലാസംവിധായകന്‍: ഗോകുല്‍ദജാസ് എ.വി., എസ്.നാഗരാജ് (കമ്മട്ടിപ്പാടം)
മികച്ച കുട്ടികളുടെ ചിത്രം: കോലുമിഠായി
സംഗീത സംവിധാനം: എം.ജയചന്ദ്രന്‍ (കംബോജി)
പശ്ചാത്തല സംഗീതം: വിഷ്ണു വിജയ് (ഗപ്പി)
ഗാനരചയിതാവ്: ഒ.എന്‍.വി.കുറുപ്പ് (നടവാതില്‍ തുറന്നില്ല... ചിത്രം: കംബോജി)
പിന്നണി ഗായകന്‍: സൂരജ് സന്തോഷ് (തനിയെ മിഴികള്‍.. ചിത്രം: ഗപ്പി)
പിന്നണി ഗായിക: ചിത്ര (നടവാതില്‍ തുറന്നില്ല... ചിത്രം: കംബോജി)
ചിത്രസംയോജകന്‍: അജിത് കുമാര്‍ (കമ്മട്ടിപ്പാടം)
മികച്ച മേക്കപ്പ് മാന്‍: എന്‍.ജി.റോഷന്‍ (നവല്‍ എന്ന ജൂവല്‍)
മികച്ച വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യര്‍
മികച്ച നൃത്തസംവിധായകന്‍: വിനീത് (കംബോജി)
കഥാകൃത്ത്: സലിം കുമാര്‍ (കറുത്ത ജൂതന്‍)
ബാലതാരം (ആണ്‍): ചേതന്‍ ജയലാല്‍ (ഗപ്പി)
ബാലതാരം (പെണ്‍): അബനി ആദി (കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ)
മികച്ച സിങ്ക് സൗണ്ട്: ജയദേവന്‍ ചാക്കാടത്ത് (കാടു പൂക്കുന്ന നേരം)
മികച്ച ശബ്ദമിശ്രണം: പ്രമോദ് തോമസ് (കാടുപൂക്കുന്ന നേരം)
മികച്ച ശബ്ദ ഡിസൈന്‍: ജയദേവന്‍! ചാക്കാടത്ത് (കാടു പൂക്കുന്ന നേരം)
മികച്ച പ്രോസസിങ് ലാബ്/കളറിസ്റ്റ്: ഹെന്റോയ് മെസിയ (കാടുപൂക്കുന്ന നേരം)
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍): വിജയ് മോഹന്‍ മേനോന്‍ (ഒപ്പം)
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍): എം. തങ്കമണി (ഓലപീപ്പി)
മികച്ച സിനിമാ ഗ്രന്ഥം: സിനിമ മുതല്‍ സിനിമ വരെ
മികച്ച സിനിമാ ലേഖനം: വെളുത്ത തിരശീലയിലെ കറുത്ത ഉടലുകള്‍

68 സിനിമകളാണ് പുരസ്‌കാരത്തിന് എത്തിയത്. പ്രശസ്ത ഒഡീഷ സംവിധായകനും ക്യാമറാമാനുമായ എ.കെ.ബിര്‍ അധ്യക്ഷനായ പത്തംഗ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.