Latest News

സിനിമയുടെ പ്രശസ്തിയില്‍ നിന്നും താരപരിവേഷത്തില്‍ നിന്നും കുടുംബത്തെ മാറ്റി നിര്‍ത്താന്‍ താന്‍ ശ്രമിച്ചിരുന്നുവെന്ന് വിജയ് സേതുപതി

2019-07-06 02:51:23am |

സിനിമയുടെ പ്രശസ്തിയില്‍ നിന്നും താരപരിവേഷത്തില്‍ നിന്നും കുടുംബത്തെ മാറ്റി നിര്‍ത്താനാണ് താന്‍ ശ്രമിച്ചിരുന്നുവെന്ന് വിജയ് സേതുപതിമക്കള്‍ സെല്‍വന്‍ എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിയ്ക്കുന്ന വിജയ് സേതുപതി ചുരുങ്ങിയ കാലം കൊണ്ടാണ് തമിഴ് സിനിമ മേഖലയില്‍ തന്റേതായ ഇടം നേടിയെടുത്തത്. തമിഴ് ആരാധകര്‍ക്കു മാത്രമല്ല മലയാളികള്‍ക്കും വിജയ് സേതുപതി പ്രിയങ്കരനാണ്. വിജയ് സേതുപതിയും മകന്‍ സൂര്യയും അഭിനയിച്ച ചിത്രമാണ് സിന്ധുബന്ധ്. മകന്റെ സിനിമ പ്രവേശത്തെ കുറിച്ചും കുടുംബത്തെ കുറിച്ചും തുറന്നു പറയുകയാണ് വിജയ് സേതുപതി.

മകന്‍ സൂര്യയെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ തനിക്ക് ആഗ്രഹമില്ലായിരുന്നുവെന്നും സിനിമയുടെ പ്രശസ്തിയില്‍ നിന്നും താരപരിവേഷത്തില്‍ നിന്നും കുടുംബത്തെ മാറ്റി നിര്‍ത്താനാണ് താന്‍ ശ്രമിച്ചിരുന്നതെന്നുമാണ് വിജയ് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞത്. '' എന്റെ കുടുംബത്തെ സിനിമയില്‍ നിന്നും പ്രശസ്തിയില്‍ നിന്നുമൊക്കെ വിട്ടു നിര്‍ത്താന്‍ ബോധപൂര്‍വം ശ്രമിച്ചിട്ടുണ്ട്. സൂര്യയെ കാസ്റ്റ് ചെയ്യാമെന്നുള്ളത് എന്റെ തീരുമാനമല്ലായിരുന്നു. നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ അഭിനയം കണ്ട് സംവിധായകന്‍ അരുണിനായിരുന്നു സൂര്യയെ ഈ ചിത്രത്തില്‍ അഭിനയിപ്പിക്കാന്‍ താത്പര്യം. ഇതിലെ റോളിലേക്ക് അവന്‍ ചേരുമെന്ന് അരുണിനുറപ്പായിരുന്നു.

എന്നാല്‍ സൂര്യയുടെ പിതാവെന്ന നിലയില്‍ അരുണിനോട് ഞാന്‍ ഒന്നുകൂടി ആലോചിക്കാന്‍ പറഞ്ഞു. കാരണം അവനീ പ്രശസ്തിയും സമ്മര്‍ദ്ദവുമെല്ലാം താങ്ങാനുള്ള പ്രായപൂര്‍ത്തിയായിട്ടില്ലെന്നു തന്നെയാണ് എനിക്കും ഭാര്യയ്ക്കും തോന്നിയിരുന്നത്. വേറെ ആരെങ്കിലും അഭിനയിപ്പിച്ചു കൂടെയെന്ന് ഞാന്‍ ചോദിച്ചു. എന്നാല്‍ അരുണ്‍ തീരുമാനത്തില്‍ ഉറച്ചു നിന്നു. സെറ്റില്‍ വച്ച് പല തവണ ഞാന്‍ സൂര്യയോട് ദേഷ്യപ്പെട്ട് ബഹളം വെച്ചിട്ടുണ്ട്. എന്നാല്‍ അരുണ്‍ ശാന്തനായാണ് അവനോട് പെരുമാറിയിട്ടുള്ളൂ. സൂര്യയ്ക്ക് അരുണിനെ വലിയ കാര്യമാണ്. അതുപോലെ അരുണിനു തിരിച്ചും.'' വിജയ് സേതുപതി പറഞ്ഞു.