Latest News

മദ്യലഹരിയില്‍ വന്‍ ഗ്ലാമറസായി ഐശ്വര്യയും യാഷിയും ഫേസ്ബുക്ക് ലൈവില്‍; ഒടുവില്‍ ലിപ് ലോക്കും; വൈറലായ വീഡിയോയ്ക്ക് വന്‍ വിമര്‍ശനം

2019-07-14 02:09:11am |

തമിഴ് ബിഗ്‌ബോസ് രണ്ടാം സീസിണിലൂടെയാണ് നടമാരായ യാഷിക ആനന്ദും ഐശ്വര്യ ദത്തയും ശ്രദ്ധിക്കപ്പെടുന്നത്. പരിപാടിയില്‍ ഇരുവരും വന്‍ ശത്രുക്കളായിരുന്നെങ്കില്‍ ഇപ്പോള്‍ ഇവര്‍ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും കഴിഞ്ഞ ദിവസം തങ്ങളും സൗഹൃദത്തിന്റെ വാര്‍ഷികം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി ഇരുവരും ഫേസ്ബുക്ക് ലൈവിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഈ വീഡിയോ ഇപ്പോള്‍ വന്‍ വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.

പാര്‍ട്ടി ഒക്കെയായി വന്‍ ആഘോഷത്തിലാണ് ഇരുവരും ലൈവിലെത്തിയത്. ഈ സമയം ഇരുവരുടെയും കാമുകന്മാരും ഒപ്പം ഉണ്ടായിരുന്നു. വന്‍ ഗ്ലാമറായാണ് ഇരുവരും പ്രത്യക്ഷപ്പെട്ടത്. തങ്ങളുടെ സൗഹൃദത്തിന്റെ വാര്‍ഷികമാണെന്നും അത് ആഘോഷിക്കുകയാണെന്നും ഇരുവരും വിഡിയോയില്‍ പറയുന്നുണ്ട്. പരസ്പരം വളരെ അധികം സ്നേഹിക്കുന്നുണ്ടെന്നും ഇരുവരും വ്യക്തമാക്കി. ഇതിനിടയില്‍ കൂടെയുണ്ടായിരുന്ന യുവാവ് യാഷികയെ ചുംബിക്കുന്നതും വിഡിയോയില്‍ കാണാം.

വിഡിയോ വൈറലായതോടെ ഇരുവര്‍ക്കും എതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇരുവരും മദ്യലഹരിയിലാണ് ലൈവില്‍ എത്തിയത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇവരുടെ ഗ്ലാമറസ് വേഷത്തെയും വിമര്‍ശിക്കുന്നുണ്ട്.