Latest News

പ്രണയാര്‍ദ്രനായ നിക്കിനൊപ്പം ഹോട്ട് ലുക്കില്‍ പ്രിയങ്ക; വൈറലായി നിക്-പ്രിയങ്ക ദമ്പതികളുടെ വീഡിയോ

2019-07-15 02:30:29am |

ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തിയ നടിയാണ് പ്രിയങ്ക ചോപ്ര. പ്രശസ്ത ഗായകന്‍ നിക്ക് ജോനാസുമായുള്ള നടിയുടെ വിവാഹവും വലിയ വാര്‍ത്തയായിരുന്നു. ഇരുവരും ഒന്നിച്ചുള്ള വീഡിയോകളും ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോള്‍ വൈറലായിരിക്കുന്നത് ഇരുവരും ഒന്നിച്ചുള്ള ഒരു വീഡിയോയാണ്. ഇരുവരും ഒന്നിച്ചുള്ള ഒരു ഡാന്‍സ് വീഡിയോയാണ് വൈറലായിരിക്കുന്നത്.

സൂര്യാസ്തമയ സമയത്ത് റൊമാന്റിക് ഡാന്‍സുമായാണ് ഇരുവരും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിക് ജോനാസ് തന്നെയാണ് വീഡിയോ സോഷ്യല്‍മീഡിയകളില്‍ ഷെയര്‍ ചെയ്തത്. ഇരുവരുടെയും പ്രണയം എന്നും ഇതുപോലെ തന്നെ നിലനില്‍ക്കട്ടെ എന്ന കമന്റുമായി നിരവധി പേര്‍ കമന്റ് ബോക്‌സില്‍ എത്തിയിട്ടുണ്ട്. നേരത്തെ പ്രിയങ്കയുടെ പാചക പരീക്ഷണത്തിന്റെ വിഡിയോയും നിക് ജോനാസ് പങ്കുവച്ചിരുന്നു. ഇറ്റലിയില്‍ അവധിക്കാലം ചിലവഴിക്കുകയാണ് ഇരുവരും. കഴിഞ്ഞ വര്‍ഷം ഒടുവിലായിരുന്നു ഇരുവരുടെയും വിവാഹം.

 
 
 
 
 
 
 
 
 
 
 
 
 
 

🇮🇹 + ❤️

A post shared by Nick Jonas (@nickjonas) on Jul 6, 2019 at 11:43am PDT