Latest News

ആദ്യത്തെ ഫോട്ടോഷൂട്ട് അച്ഛനൊപ്പം: ഗാംഗുലിയുടെ മകളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു

2017-05-25 03:59:48am |

ഗാംഗുലിയുടെ മകളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു. ഒരു ജ്യൂവലറി ബ്രാന്‍ഡിനു വേണ്ടിയുള്ള ഫോട്ടോഷൂട്ടിനായി അച്ഛനോടൊപ്പം മകള്‍ സന തയാറെടുക്കുമ്പോള്‍ അമ്മ ഡോണ എടുത്ത ചിത്രങ്ങളാണു വൈറലായിരിക്കുന്നത്. കുഞ്ഞുസനയുടെ ആദ്യത്തെ ഫോട്ടോഷൂട്ട്, അവളുടെ അച്ഛനൊപ്പം എന്ന അടിക്കുറിപ്പോടെ ഡോണ തന്നെയാണു ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

ഡോണ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഈ ചിത്രങ്ങള്‍ ഗാംഗുലിയും ഷെയര്‍ ചെയ്തിട്ടുണ്ട്. ഗാംഗുലിയുടെയും മകളുടെയും ചിത്രങ്ങള്‍ക്കു സോഷില്‍ മീഡിയയില്‍ നിന്നു മികച്ച പ്രതികരണമാണു ലഭിക്കുന്നത്.