ശെടാ.. ഇതെന്ത് "മോഹമുന്തിരി" ഗായത്രി സുരേഷിന്റെ ഡാന്‍സ് ഏറ്റെടുത്ത് ട്രോളന്മാര്

മമ്മൂട്ടിയുടെ മധുരരാജയില്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്ത സണ്ണിലിയോണിന്റെ 'മോഹമുന്തിരി' ഐറ്റം ഗാനത്തിനു ചുവടുവച്ച് നടി ഗായത്രി സുരേഷ്. ഗായത്രിയുടെ ഡാന്‍സ് സമൂഹമാധ്യമങ്ങളില്‍ വൈറലായിതിനു പിന്നാലെ ട്രോളന്മാരും ഡാന്‍സ് ഏറ്റെടുത്തിരിക്കുകയാണ്. പല സിനിമകളിലേയും തമാശ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കി എത്തുന്ന വിഡിയോ കാണികളില്‍ ചിരിപടര്‍ത്തുകയാണ്.
മലയാളത്തില്‍ ആദ്യമായി സണ്ണിലിയോണ്‍ എത്തിയ ഗാനമായിരുന്നു 'മോഹമുന്തിരി'. ഗോപി സുന്ദറിന്റെ സംഗീതത്തില്‍ സിത്താര കൃഷ്ണകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. റിലീസ് സമയത്ത് തീയറ്ററുകളില്‍ വലിയ തരംഗമായി മാറിയിരുന്നു ഈ പാട്ട്. തുടര്‍ന്ന് ടിക് ടോക്കിലും നിരവധിപ്പേര്‍ ഗാനത്തിനു ചുവടുവെച്ച് വിഡിയോ പോസ്റ്റ് ചെയ്തിരുന്നു.
ഒരു മെക്സിക്കന്‍ അപാരത, ജമ്നാ പ്യാരി, എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നായികയാണ് ഗായത്രി സുരേഷ്. ഇതിനോടകം വിഡിയോയും ട്രോളുകളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.