Latest News

ര മ്യാ നമ്പീശനമുമായി ലിപ് ലോക്കിനില്ല; ഉറച്ച നിലപാട് എടുത്ത സിബിരാജ് പറഞ്ഞ ന്യായീകരണം

2017-05-26 02:57:42am |

ചാപ്പാക്കുരിശില്‍ ഫഹദ് ഫാസിലിനൊപ്പം ചെയ്ത ലിപ്‌ലോക്കിലൂടെ മലയാള സിനിമയിലെ കപടസദാചാരത്തെയെല്ലാം ഒറ്റ ദിവസം കൊണ്ട് മാറ്റിമറിച്ച നടിയാണ് രമ്യാനമ്പീശന്‍. ഇനിയും അത്തരമൊരു രംഗം ആവശ്യമായി വന്നാല്‍ സിനിമയ്ക്ക് വേണ്ടി ചെയ്യാന്‍ താരം ഒരുക്കവുമാണ് താനും. എന്നാല്‍ ചുംബനരംഗത്തിന്റെ കാര്യത്തില്‍ അടുത്ത കാലത്ത് താരത്തെ ഞെട്ടിച്ച ഒരു നടനുണ്ട്. തമിഴിലെ സിബിരാജ്.

രമ്യയുമായി ചുംബന രംഗത്തിന് തയ്യാറല്ലെന്ന് താരം തീര്‍ത്തു പറഞ്ഞു. സിബിയുടെ പുതിയചിത്രവും പ്രദീപ് കൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്തതുമായ സത്യയിലാണ് രമ്യയുമായി ലിപ്‌ലോപ്പിന് സിബിരാജ് തയ്യാറാകാതിരുന്നത്. സീനിന് രമ്യയ്ക്ക് എതിര്‍പ്പില്ലായിരുന്നെങ്കിലും അത്തരത്തില്‍ ഒരു സീന്‍ ചെയ്യാന്‍ താന്‍ തീരെ തയ്യാറല്ലെന്ന് സിബി തീര്‍ത്തു പറഞ്ഞുകളഞ്ഞു. രംഗത്ത് അവിഭാജ്യ ഘടകമായിരുന്നിട്ടും സിബി സീനിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് ഒടുവില്‍ ആ സീന്‍ തന്നെ സംവിധായകന് ഉപേക്ഷിക്കേണ്ടി വന്നു.

അതേസമയം സീനില്‍ നിന്നും പിന്മാറാനുള്ള കാരണം സിബി തന്നെ വ്യക്തമാക്കി. മകന്‍ സിനിമ തീയറ്ററില്‍ പോയി കാണുമ്പോള്‍ രസിച്ചെന്ന് വരില്ലെന്നായിരുന്നു താരത്തിന്റെ ന്യായീകരണം. ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന സംഭവവും ഒരു സാധാരണക്കാരന്‍ അത് നേരിടുന്നതും പറയുന്ന ക്ഷണം എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്കില്‍ സിബിരാജും രമ്യാ നമ്പീശനുമാണ് പ്രധാന വേഷത്തില്‍. ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറുടെ വേഷത്തില്‍ എത്തുന്ന വരലക്ഷ്മി ശരത്കുമാറും ഇവര്‍ക്കൊപ്പം മറ്റൊരു പ്രധാനവേഷം അഭിനയിക്കുന്നുണ്ട്.