പൃഥ്വിയുടെ ‘ആടി സെയില്‍’ ട്രോള്‍ ഏറ്റെടുത്ത് സുപ്രിയ : പി ടി എ മീറ്റിംഗ് പൊളിച്ചു!

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ശക്തമായ സാന്നിധ്യമാണ് ട്രോളന്മാര്. ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യിപ്പിക്കുന്ന ട്രോളുകള്‍ നിരവധിയാണ്. ഇപ്പോള്‍ ഇപ്പോള്‍ ട്രോളന്മാര് ഏറ്റെടുത്തിരിക്കുന്നത് നടന് പൃഥ്വിരാജിന്റെ ആടി സെയില്‍ പരസ്യമാണ്. പൃത്വിയുടെ ആടി സെയില്‍ ട്രോളുകള്‍ കണ്ട് സാക്ഷാല്‍ സുപ്രിയ വരെ ട്രോളന്മാരെ വാഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്.
മകളുടെ പിടിഎ മീറ്റിംഗ് പൊളിച്ച പൃഥ്വിയും അത് കണ്ട് തലയില്‍ കൈവയ്ക്കുന്ന സുപ്രിയയുമാണ് ട്രോളിലെ കഥാപാത്രങ്ങള്‍. മകളുടെ പിടിഎ മീറ്റിംഗ് ഇത്ര വേഗത്തില്‍ കഴിഞ്ഞോ എന്ന് ചോദിക്കുന്ന സുപ്രിയ മറുപടി കേട്ട് തലയില്‍ കൈവയ്ക്കുകയാണ്. മീറ്റിംഗ് തുടങ്ങിയപ്പോഴേക്കും അച്ഛന് വന്ന് എല്ലാവരെയും ആടി സെയിലിന് പറഞ്ഞയച്ചെന്ന മറുപടിയാണ് ട്രോളന്മാരുടെ ഭാവനയില്‍ വിരിഞ്ഞത്. ട്രോള്‍ ഇഷ്ടപ്പെട്ട സുപ്രിയ ഇന്‍സ്റ്റഗ്രാമിലൂടെ അത് പങ്കുവയ്ക്കുകയും ചെയ്തു. ഒപ്പം ട്രോളന്മാര്ക്ക് ആശംസ നേരുകയും ചെയ്തു.