"എടോ തനിക്കെന്നെ കല്ല്യാണം കഴിക്കാന്‍ പറ്റുമോ?, ബാക്കിയുള്ള ലൈഫില്‍ ഞാന്‍ തന്നെ നന്നായി നോക്കിക്കൊള്ളാം; നസ്രിയയുടെ ആ ചോദ്യത്തിലാണ് വീണത്

2019-07-31 02:56:46am |

സിനിമാ സ്‌ക്രീനില്‍ നിന്നും പുറത്തേയ്ക്ക് സഞ്ചരിച്ച നിരവധി പ്രണയകഥകളില്‍ ഒന്നായിരുന്നു ഫഹദിന്റെയും നസ്രിയയുടേതും. ചിലര്‍ തമ്മില്‍ പ്രണയത്തിലാകണം എന്നത് കാലത്തിന്റെ അനിവാര്യതയുമാകാം. ബാംഗ്ലൂര്‍ ഡേയ്‌സ് ഷൂട്ടിങ് നടക്കുന്നു... അകത്തെ മുറിയില്‍ ഫഹദ് ഫാസിലും നസ്രിയയും മാത്രം. പെട്ടെന്നായിരുന്നു നസ്രിയയുടെ ചോദ്യം.. 'എടോ തനിക്കെന്നെ കല്ല്യാണം കഴിക്കാന്‍ പറ്റുമോ? ബാക്കിയുള്ള ലൈഫില്‍ ഞാന്‍ തന്നെ നന്നായി നോക്കിക്കൊള്ളാമെന്ന് പ്രോമിസ് ചെയ്യാം'

മറ്റൊരു പെണ്‍കുട്ടിയില്‍ നിന്നും അത്ര ഹോണസ്റ്റായ ചോദ്യം കേട്ടിട്ടില്ലെന്നാണ് ഫഹദ് പറയുന്നത്. ഫഹദിന്റെ ഉമ്മയ്ക്ക് പരിചയപ്പെടും മുന്നേ നസ്രിയയെ ഇഷ്ടപ്പെട്ടിരുന്നു. 'ഉമ്മ നോക്കും പോലെ ഷാനുവിനെ നോക്കിക്കൊള്ളാം' എന്ന ഉറപ്പാണ് നസ്രിയ ഫഹദിന്റെ ഉമ്മയ്ക്ക് അന്ന് കൊടുത്തത്. അതുകൊണ്ടു തന്നെ അവളെ നോക്കും പോലെ ഞാന്‍ വേറെ ആരെയും നോക്കിയിട്ടില്ല എന്ന് ഉറപ്പിച്ച് പറയാന്‍ ഫഹദിനും ഒരു മടിയുമില്ല.