സ്വന്തം നാട്ടില്‍ ഈ കലാകാരന് ഒരു വിലയുമില്ല, വാവച്ചന്‍ ചേട്ടനെ ചേര്‍ത്തുനിര്‍ത്തി കട ഉദ്ഘാടനം ചെയ്ത് നടന്‍ ബിനീഷ് ബാസ്റ്റിന്‍

2019-08-01 01:38:02am |

മലയാളികള്‍ക്ക് സുപരിചതനായ നടനാണ് ബിനീഷ് ബാസ്റ്റിന്‍. കട്ടപ്പനയിലെ ഋതിക് റോഷന്‍, ഡബിള്‍ ബാരല്‍, സൗണ്ട് തോമ എന്നീ ചിത്രങ്ങളിലാണ് ബിനീഷ് അഭിനയിച്ചിരിക്കുന്നത്. തമിഴ് സൂപ്പര്‍ സ്റ്റാര്‍ ഇളയ ദളപതി വിജയ് നായകനായ തെരിയിലെ വില്ലന്‍ വേഷം ബിനീഷിന് ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ താരം തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

പത്തനംതിട്ടയില്‍ ഒരു ഷോപ്പ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു ബിനീഷ്. അപ്പോള്‍ ആള്‍ക്കുട്ടത്തിനടയില്‍ മലയാള സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത വാവച്ചന്‍ എന്ന നടനെ കാണാന്‍ ഇടയായി. ബിനീഷ് തുടര്‍ന്ന അദ്ദേഹവുായി ചേര്‍ന്ന് നിന്ന് ആ ഷോപ്പ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ചില കലാകാരന്‍മാര്‍ ലക്ഷങ്ങളും കോടികളും നേടാറില്ല. പക്ഷേ ജനങ്ങളുടെ മനസ്സില്‍ എന്നും ഉണ്ടായിരിക്കും. അതാണ് കലാകാരന്‍. ബിനീഷിന്റെ ഫേസ്ബുക്ക കുറുപ്പില്‍ പറയുന്നതാണ്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
ടീമേ....
എന്റെ കൂടെ നില്‍ക്കുന്ന ഈ വാവച്ചന്‍ ചേട്ടനെ.. നിങ്ങള്‍ക്ക് പരിചയം കാണും. പഴയകാല മലയാള സിനിമയില്‍ ചെറുതും വലുതുമായ ഒരുപാട് വേഷങ്ങള്‍ ചെയ്ത ആളാണ്. പ്രത്യേകിച്ച് തിളക്കം സിനിമയില്‍. ഞാന്‍ പത്തനംതിട്ടയില്‍ ഒരു ഷോപ്പ് ഉദ്ഘാടനം ചെയ്യാന്‍ പോയപ്പോള്‍ ഉദ്ഘാടനം കാണാന്‍ വന്നവരുടെ കൂട്ടത്തില്‍ ഇദ്ദേഹം നില്‍ക്കുന്നു. സ്വന്തം നാട്ടില്‍ ഈ കലാകാരന് ഒരു വിലയുമില്ല. എന്റെ നാട്ടിലും ഇങ്ങനെതന്നെയാണ്. ആള്‍ക്കൂട്ടത്തില്‍ നിന്ന് ചേട്ടനെ വിളിച്ചു എന്റെ അടുത്ത് ചേര്‍ത്തുനിര്‍ത്തി. അന്ന് ആ ഷോപ്പ് ഉദ്ഘാടനം ഞങ്ങളൊരുമിച്ച് ചെയ്തു.. ചില കലാകാരന്മാര്‍ ലക്ഷങ്ങളും കോടികളും സമ്പാദികാറില്ല. പക്ഷേ ജനങ്ങളുടെ മനസ്സില്‍ ഉണ്ടാവും അതാണ് കലാകാരന്‍..