പബ്ലിസിറ്റിക്ക് വേണ്ടിയാണ് നിങ്ങളൊരാളെ സഹായിക്കുന്നതെങ്കില്‍ അതില്‍ അര്‍ഥമില്ല; വിമര്‍ശകരുടെ വായടപ്പിച്ച് നിത്യ മേനോന്‍

2019-08-13 02:27:44am |

കാലവര്‍ഷ കെടുതിയില്‍ ബുദ്ധിമുട്ടുന്ന കേരളത്തിന് ഒന്നും ചെയ്തില്ലെന്ന ആരോപണമാണ് നടി നിത്യ മേനോനെതിരെ ഉയരുന്നത്. സോഷ്യല്‍ മീഡിയയില്‍ തന്റെ ആദ്യ ബോളീവുഡ് ചിത്രമായ മിഷന്‍ മംഗളിന്റെ പ്രമോഷന്റെ ഭാഗമായി പോസ്റ്റ് ചെയ്യുന്ന ഓരോ പോസ്റ്റിനും കീഴില്‍ ഇത്തരത്തിലുള്ള കമന്റുകള്‍ നിറയുകയാണ്. ഇതിന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താരം മറുപടി പറയുന്നത്.

പ്രളയവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നില്ലെന്ന് കരുതി ഒന്നും ചെയ്യുന്നില്ലെന്ന് അനുമാനിക്കരുതെന്നും ചെയ്യുന്ന എല്ലാ കാര്യങ്ങളും താന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാറില്ലെന്നും, പബ്ലിസിറ്റിക്ക് വേണ്ടിയാണ് നിങ്ങളൊരാളെ സഹായിക്കുന്നതെങ്കില്‍ അതില്‍ അര്‍ഥമില്ലെന്നും താരം പറയുന്നു.

മറ്റുള്ളവരെ വിമര്‍ശിക്കുന്നതിന് മുമ്പ് സ്വയം ചോദിക്കൂ, അതിന് സത്യസന്ധമായി മറുപടി നല്‍കിയാല്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് മറ്റുള്ളവരുടെ നേരെ വിരല്‍ ചൂണ്ടാന്‍ കഴിയില്ലെന്നും പ്രമോഷന്‍ എന്ന് പറയുന്നത് തന്റെ ജോലിയുടെ ഭാഗമാണെന്നും നിത്യ ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു.