Latest News

"ഇങ്ങനെ ആണേല്‍ ഞാന്‍ അണ്ണന്റെ വീട്ടില്‍ കേറി തല്ലും..?? : അജുവിന് പരാതിയുടെ ബഹളം

2019-08-22 02:09:16am |

നിവിന്‍ പോളിയും നയന്‍താരയും ഒന്നിച്ചെത്തുന്ന ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഓണത്തിന് റിലീസിനൊരുങ്ങുന്ന ചിത്രം ഒട്ടേറ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇറങ്ങുന്ന എല്ലാ പോസ്റ്ററുകളും വളരെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.

എന്നാല്‍ ഓണത്തിന് റിലീസിന് ഒരുങ്ങുമ്പോഴും ചിത്രത്തിന്റെ ടീസറോ ട്രെയ്‌ലറോ പങ്കുവെക്കാത്തതിന്റെ നിരാശയിലാണ് ആരാധകര്‍. ഈ സങ്കടം മുഴുവന്‍ തീര്‍ക്കുന്നത് സംവിധായകന്‍ കൂടെയായ അജു വര്‍ഗീസിന്റെ ഫേയ്‌സ്ബുക്ക് പേജിലാണ്. അജു തനെ്‌റ പേജുകളില്‍ പോസ്റ്റ് ചെയ്യുന്ന എല്ലാ പോസ്റ്ററുകള്‍ക്കും പരാതിയും പരിഭവങ്ങളും മാത്രം.

ഇയാള്‍ ഇത് എന്തോന്ന്, ഒരു ടീസര്‍ അല്ലേ ചോദിച്ചത് 5 സെന്റ് സ്ഥലം ഒന്നുമല്ലലോ..'.ഒരു ആരാധകന്‍ ചോദിക്കുന്നു.

'എന്നും വന്നു അജു ഇടുന്ന പോസ്റ്റിന് ഇടുന്ന പോസ്റ്റിന് എല്ലാം ടീസര്‍ വേഗം താ എന്ന് പറയലാണ് പണി. പറയാതിരിക്കാന്‍ ആ ടീസര്‍ ഇങ്ങ് താ. ചോദിച്ചു മടുത്തു, അത് കഴിഞ്ഞ് ട്രെയ്‌ലര്‍ , പാട്ട് ഒക്കെ പാട്ട് ഒക്കെ ഇറക്കാനുള്ളതാ...'

'ഇങ്ങനെ ആണേല്‍ ഞാന്‍ അണ്ണന്റെ വീട്ടില്‍ കേറി തല്ലും..?? എന്റെ പൊന്നണ്ണാ ആ ടീസര്‍ ഡേറ്റ് ഒന്ന് പറയൂ... കാത്തിരുന്നു മടുത്തു....'ഇങ്ങനെ നീളുന്നു പരിഭവം.