Latest News

നിഷയ്ക്ക് ഹോംവര്‍ക്ക് ചെയ്ത് നല്‍കി സണ്ണി : ചിത്രം ഏറ്റെടുത്ത് ആരാധകര്‍ ; മണിക്കൂറുകള്‍ക്കകം പത്ത് ലക്ഷം കടന്ന് ലൈക്ക്

2019-08-25 04:28:05am |

തന്റെ മകള്‍ നിഷയ്‌ക്കൊപ്പം അവധി ആഘോഷിക്കുകയാണ് ബോളിവുഡ് താരമായ സണ്ണി ലിയോണി. ദുബായിലാണ് മകള്‍ക്കൊപ്പം താരം അവധി ആഘോഷിക്കുന്നത്. എന്നാല്‍ ആഘോഷങ്ങള്‍ക്കിടയിലും തന്റെ മകളുടെ പഠനകാര്യത്തില്‍ ഒരു കുറവും സണ്ണി വരുത്താറില്ല. നിഷയുടെ പഠനകാര്യങ്ങളില്‍ പ്രത്യേക കരുതലും സണ്ണി എടുക്കാറുണ്ട്. ഇപ്പോള്‍ തന്റെ മകള്‍ക്ക് ഹോം വര്‍ക്ക് പൂര്‍ത്തിയാക്കാന്‍ സാഹായം ചെയ്യത് കൊടുക്കുന്ന ചിത്രമാണ് തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ സണ്ണി പങ്ക്‌വെച്ചിരിക്കുന്നത്.

ചിത്രം പോസ്റ്റ് ചെയ്യതതിന് ശേഷം മണിക്കൂറുകള്‍ക്കകം പത്ത്‌ലക്ഷം പേരാണ് ചിത്രത്തിന് ലൈക്കടിച്ചിരിക്കുന്നത്. വെക്കേഷനിലാണെങ്കിലും താന്‍ സ്ഥിരത പുലര്‍ത്തുന്നതില്‍ വിശ്വസിക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് സണ്ണി ചിത്രം ഇന്‍സ്റ്റായില്‍ പങ്ക് വെച്ചത്.

2017 ലാണ് നിഷയെ സണ്ണി മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നും ദത്തെടുക്കുന്നത്. അപ്പോള്‍ 21 മാസം മാത്രം പ്രായമായിരുന്നു നിഷക്ക്. പിന്നീട് വാടക ഗര്‍ഭപാത്രത്തിലൂടെ രണ്ട് ആണ്‍ക്കുട്ടികള്‍ സണ്ണിയുടെയും ഡാനിയേലിന്റെയും ജീവിതത്തിലേക്ക് വരുന്നത്.