തമിഴില്‍ അരങ്ങേറ്റം കുറിച്ച് അനശ്വര : കൊച്ചു നായിക ഇനി തൃഷയ്‌ക്കൊപ്പം

2019-08-29 02:28:27am |

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ കൊച്ചു നടിയാണ് അനശ്വര രാജന്‍. ഇപ്പോള്‍ ഇതാ തമിഴില്‍ അരങ്ങേറ്റം കുറിക്കുകയാണ് ഈ കൊച്ചുമിടുക്കി. എം ശരവണന്‍ സംവിധാനം ചെയ്യുന്ന രാങ്കി എന്ന ചിത്രത്തിലാണ് അനശ്വര വേഷമിടുന്നത്. എം മുരുഗദോസാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.

ആക്ഷന്‍ ത്രില്ലറായ ചിത്രത്തില്‍ തൃഷയാണ് മുഖ്യ കഥാപാത്രമായി വേഷമിടുന്നത്. തൃഷക്കൊപ്പം നില്‍ക്കുന്ന അനശ്വരയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

മഞ്ജുവാര്യര്‍ നായികയായി എത്തിയ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര സിനിമയിലേക്ക് വരുന്നത്. മഞ്ജുവിന്റെ മകള്‍ ആയിട്ടാണ് ചിത്രത്തില്‍ അനശ്വര എത്തിയത്. പിന്നീട് എവിടെ എന്ന ചിത്രത്തിലും അനശ്വര അഭിനയിച്ചു. പുതിയ ചിത്രമായ തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ മികച്ച് പ്രകടനമാണ് അനശ്വര കാഴ്ച വെച്ചത്.