ഇസയെ വിട്ട് ഷൂട്ടിങ്ങിന് പോകാന്‍ മടിച്ച് ചാക്കോച്ചന്‍: ഇതാണ് ആ "ഭാവം"!

2019-08-30 02:13:41am |

മലയാള സിനിമയിലെ പ്രിയപ്പെട്ട ദമ്പതികളാണ് കുഞ്ചാക്കോ ബോബനും പ്രിയയും. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ജനനം മുതലുള്ള എല്ലാ കാര്യങ്ങളും കുഞ്ചാക്കോ ബോബന്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. മകന്‍ ഇസഹാക്കിന്റെ മാമോദീസ ചടങ്ങിന് മലയാള സിനിമയിലെ താരങ്ങളെല്ലാം തന്നെ പങ്കെടുത്തിരുന്നു.

കുഞ്ഞിന്റെ മാമോദീസ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയും ആരാധകരുടെ ഇടയില്‍ വൈറലാകുകയും ചെയ്തിരുന്നു. ഇപ്പോള്‍ കുഞ്ചാക്കോ ബോബന്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ശ്രദ്ധേയമാകുന്നത്. ജോലിക്ക് പോകണോ അതോ കുഞ്ഞു ഇസയ്ക്ക് ഒപ്പം സമയം ചെലവഴിക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് താനെന്ന് പറയുന്ന ഒരു ചിത്രമാണ് ചാക്കോച്ചന്‍ പോസ്റ്റ് ചെയ്തത്. ഇസയെ വിട്ട് ഷൂട്ടിംഗിന് പോവാന്‍ പലപ്പോഴും തനിക്ക് മടിയാണെന്നാണ് ചാക്കോച്ചന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറയുന്നത്. '' ഇതാണ് ആ ജോലിക്ക് പോവണോ ലുക്ക് '' എന്ന തലക്കെട്ടോടെയാണ് ചാക്കോച്ചന്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.