Latest News

സമ്മര്‍ഇന്‍ ബത്‌ലഹേമില്‍ ആ അജ്ഞാത കാമുകി ആര്? ഒരു വെളിപ്പെടുത്തില്‍

2017-05-29 01:53:51am |

കട്ടപ്പ എന്തിനു ബാഹുബലിയെ കൊന്നു എന്നതു പോലെ ഒരു കാലത്തു മലയാളികളെ കുഴക്കിയ ചോദ്യമായിരുന്നു സമ്മര്‍ഇന്‍ ബത്‌ലഹേമിലെ പൂച്ചയെ അയച്ച അജ്ഞാത കാമുകിയാര് എന്നത്. 1998 ലായിരുന്നു ചിത്രം റിലീസ് ചെയ്തത്. സുരേഷ് ഗോപി, ജയറാം, മഞ്ജുവാര്യര്‍, മോഹന്‍ലാല്‍ എന്നിവര്‍ അഭിനയിച്ച ചിത്രത്തിന്റെ ക്ലൈമാക്‌സ് ഇന്നും ചര്‍ച്ചവിഷയമാണ്.

സിനിമയുടെ അവസാനം ജയറാമിന് ഒരു അജ്ഞാത കാമുകി പൂച്ചയെ അയക്കുന്ന രംഗമുണ്ട്. നാലു കസിന്‍സില്‍ ആരാണു പൂച്ചയെ അയക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തതിയല്ല. ചിത്രത്തില്‍ മുഖ്യവേഷത്തില്‍ എത്തിയ ശ്രീജയ ആ രഹസ്യത്തെക്കുറിച്ചു പറഞ്ഞത് ഇങ്ങനെ. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തല്‍.

ഇന്നും ആളുകള്‍ എന്നോടു ചോദിക്കുന്ന കാര്യമാണിത്. സത്യം പറയട്ടെ, അതാരാണെന്ന് എനിക്കുമറിയില്ല. രഞ്ജിയേട്ടന്‍ ഒരിക്കലും സ്പെസിഫിക്കായി ഒരാളെ എടുത്ത് പറഞ്ഞിട്ടില്ല. കഥയെഴുതിയ രഞ്ജിയേട്ടന് മാത്രമെ അറിയൂ ആ അജ്ഞാത കാമുകി ആരാണെന്ന്. നീണ്ട പതിനഞ്ചു വര്‍ഷത്തെ ഇടവേളക്ക് ശേഷം വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന കെയര്‍ഫുള്‍ എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചു വരവിനൊരുങ്ങുകയാണ് ശ്രീജയ