Latest News

ബിക്കിനി ചിത്രത്തിന് കമന്റിട്ട ആരാധകന് സാമന്ത നല്‍കിയ മറുപടി

2017-05-31 02:54:56am |

ബിക്കിനി ചിത്രത്തിന് കമന്റിട്ടയാള്‍ക്ക് സാമന്തയുടെ മറുപടി. കഴിഞ്ഞ ദിവസമാണ് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ തന്റെ ബിക്കിനി ചിത്രം പോസ്റ്റ് ചെയ്തത്. മിനി വെക്കേഷന്‍ തുടങ്ങി എന്ന അടിക്കുറിപ്പോടെയാണ് അവര്‍ ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇതിനെതിരെ ചില ആരാധകര്‍ രംഗത്ത് വന്നു. ആരാധകന്റെ വിമര്‍ശനത്തിന് സാമന്ത ഉടനടി മറുപടി നല്‍കുകയും ചെയ്തു.

നിങ്ങളുടെ ജീവിതം നിങ്ങളുടേത് മാത്രമല്ലെന്നും ഒരു തലമുറ നിങ്ങളില്‍ നിന്നാണ് പഠിക്കുന്നതെന്നുമായിരുന്നു ആരാധകന്റെ കമന്റ്. എന്നാല്‍ കമന്റ് ഇഷ്ടപ്പെടാതിരുന്ന സാമന്ത അപ്പോള്‍ തന്നെ മറുപടിയും നല്‍കി. പുതിയ തലമുറ അവരുടെ കാര്യങ്ങള്‍ കൃത്യമായി പഠിക്കുന്നുണ്ടെന്നും വസ്ത്രധാരണം നോക്കി ആരെയും വിലയിരുത്തരുതെന്നും സാമന്ത പറഞ്ഞു.

കമന്റിട്ട ആരാധകന സാമന്ത ബ്ലോക്ക് ചെയ്യുകയും ചെയ്തു. എന്നാല്‍ തനിക്ക് ഒരു പുതിയ പാഠം പഠിപ്പിച്ചു തന്ന താരത്തിന് നന്ദിയുണ്ടെന്നായിരുന്നു ആരാധകന്റെ മറുപടി. ആരാധകര്‍ എന്നാല്‍ നിങ്ങളുടെ സൗന്ദര്യത്തെ വാഴ്ത്തുന്നവര്‍ മാത്രമല്ലെന്നും ഇപ്പോള്‍ നിങ്ങള്‍ക്കൊപ്പമുള്ളവര്‍ തന്നെ നാളെ തള്ളിപ്പറയുണെന്നും ആരാധകന്‍ പറഞ്ഞു.