ബോള്‍ട്ടണിലെ അജയ് എഡ്‌ഗെറിന്റെ പിതാവ് നാട്ടില്‍ നിര്യാതനായി.

2017-06-06 05:04:15pm |

ബോള്‍ട്ടണില്‍ താമസിക്കുന്ന കോട്ടയം സ്വദേശി അജയ് എഡ്‌ഗെറിന്റെ പിതാവ് കോട്ടയം കോടിമത മൈത്രീനഗറില്‍ പുത്തനഴകത്ത് ഗ്രേസ് വില്ലയില്‍ എഡ്‌ഗെര്‍ ഫേണ്‍സ് (ബേബിച്ചന്‍-76) നിര്യാതനായി.കോട്ടയം ഗോമതി പ്രസ് ഉടമയായിരുന്നു. പരേതന്റെ ഭാര്യ ബെനഡിക്ടാ ആന്റണി (റിട്ട. അധ്യാപിക, മൗണ്ട് കാര്‍മ്മല്‍ ജി.എച്ച്. എസ് ). മക്കള്‍:- അജയ്, അഞ്ജു (ബാംഗ്ലൂര്‍). മരുമക്കള്‍:- ബിന്‍സി അജയ്, ജിനോ വെട്ടിക്കാട്ട് കുഴിയടിയില്‍ (നാല് കോടി). പിതാവിന്റെ മരണവിവരമറിഞ്ഞ് അജയും കുടുംബവും നാട്ടിലേക്ക് യാത്ര തിരിച്ചു.
പരേതന്റെ സംസ്‌ക്കാര ശുശ്രൂഷ നാളെ ബുധന്‍ (7-6-2017) രാവിലെ 8.30 ന് വസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം 9.30ന് കോട്ടയം ഗുഡ് ഷെപ്പേര്‍ഡ് ദേവാലയത്തില്‍ നടക്കുന്നതാണ്.