Latest News

ആത്മീയ രംഗത്തും കാന്‍സര്‍ ചികിത്സ രംഗത്തും സജീവ സാന്നിധ്യമായിരുന്ന സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ് സമാധിയായി

2017-02-21 07:55:36am |

പാലക്കാട്: സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. പാലക്കാട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിര്‍മലാനന്ദഗിരി ഒറ്റപ്പാലം കയറംമ്പാറ പാലയില്‍ മഠത്തിലായിരുന്നു വര്‍ഷങ്ങളായി സ്വാമി.

ആത്മീയ രംഗത്തും കാന്‍സര്‍ ചികിത്സ രംഗത്തും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. മൂര്‍ച്ചിച്ചതോടെ പാലക്കാടെ തങ്കം ആശുപത്രിയല്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇന്നലെ വൈകുന്നേരം ആറരയോടെ സമാധിയാവുകയായിരുന്നു. സംസ്‌കാരം നാളെ മൂന്നുമണിക്ക് പാലിയില്‍ മഠത്തില്‍. കേനോപനിഷത്ത്, തന്ത്ര, ഭഗവത് ഗീതയ്ക്ക് ഒരാമുഖം, ക്ഷേത്രാരാധന, തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.