Latest News

കേറ്ററിങ്ങിലെ മലയാളി നഴ്‌സിന്റെ മാതാവ് നാട്ടിൽ നിര്യാതയായി

2017-06-29 02:59:17am |
U K കേറ്ററിംഗിൽ താമസിക്കുന്ന മനോജ് മാത്യുവിന്റെ ഭാരൃ സ്മിത മനോജിന്‍റെ മാതാവ്‌ കോടഞ്ചേരി കണ്ണോത് ഇടവക അറക്കല്‍ വീട്ടില്‍ അന്നകുട്ടി മാനുവേല്‍ (61 വയസ്ക )ര്‍ത്താവില്‍ നിദ്രപ്രാപിച്ച വിവരം വൃസന സമേതം അറിയിക്കുന്നു . സ്മിത മാനുവല്‍ ,സിമിന മാനുവല്‍ സ്മിജിത മാനുവല്‍ എന്നി മൂന്നു മക്കളും ഭര്‍ത്താവ് മാനുവലും അടങ്ങുന്ന കുടുംബമാണ് പരെതയുടെത് . ഇതില്‍ സിമിത ഒഴിച്ച് മറ്റു രണ്ടുപേരും നാട്ടിലാണ് .
 
 മനോജ്‌ മാത്യു ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ U K യുടെ ഉപദേശകസമിതി അംഗമാണ് . ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ U K യുടെആദരാജ്ഞലികള്‍.അന്നകുട്ടി കുറച്ചു ദിവസങ്ങളായി ഏറണാകുളം അമൃത ഹോസ്പിറ്റലില്‍ ചികിസയില്‍ ആയിരുന്നു അമ്മയുടെ ശിശ്രുഷിക്കുന്നതിനുവേണ്ടി സ്മിത കഴിഞ്ഞ ആഴ്ച്ച നാട്ടിലേക്കു പുറപ്പെട്ടിരുന്നു മരിക്കുന്ന സമയത്ത് സ്മിത അമ്മയോടൊപ്പം ഉണ്ടായിരുന്നു സംസ്കാരത്തിന്‍റെ സമയം പിന്നിട് അറിയിക്കും .