Latest News

യുക്മ മുന്‍ ദേശീയ നിര്‍വ്വാഹക സമിതി അംഗം ജോണി കണിവേലിലിന്റെ മാതാവ് നിര്യാതയായി

2017-02-21 07:58:14am |

പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) നേതാവും യുക്മ  മുന്‍  ദേശീയ  നിര്‍വ്വാഹക സമിതി  അംഗവും, ബോള്‍ട്ടന്‍  മലയാളി  അസോസിയേഷന്‍  മുന്‍ പ്രസിഡന്റും മുട്ടുചിറ സംഗമം ഇന്‍ യുശകയുടെ കോ-ഓര്‍ഡിനേറ്ററുമായിരുന്ന  ശ്രീ. ജോണി  കണിവേലിലിന്റെ  മാതാവും പരേതനായ 
ജോണി (കൊച്ചേട്ടന്‍)ന്റെ ഭാര്യയുമായ ത്രേസ്യാമ്മ (87) ഇന്നലെ രാവിലെ നാട്ടില്‍ നിര്യാതയായി. പരേത മുട്ടുചിറ പുല്ലന്‍കുന്നേല്‍  കുടുംബാംഗമാണ്. മക്കള്‍: മറിയമ്മ, കുട്ടിയമ്മ, ചിന്നമ്മ, ജോസ്, ബേബി, ജോര്‍ജ്കുട്ടി, ജോണി. ശവസംസ്‌കാരം ശനിയാഴ്ച രാവിലെ പത്തിന് മുട്ടുചിറ  ഹോളി  ഗോസ്റ്റ് ഫൊറോനാ  പള്ളിയില്‍.