വിദഗ്ധ ചികിത്സയും ചൈന നിഷേധിച്ചു, നൊേബല്‍ ജേതാവ് ലിയു സിയാബോ അന്തരിച്ചു

2017-07-14 01:58:26am |

ഷെ​ന്യാ​ങ്​​: ചൈ​ന​യി​ലെ രാ​ഷ്​​ട്രീ​യ ത​ട​വു​കാ​ര​നും സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​േ​ബ​ൽ ജേ​താ​വു​മാ​യ ലിയു സിയാബോ അ​ന്ത​രി​ച്ചു. 61 വ​യ​സ്സാ​യി​രു​ന്നു. ക​ര​ളി​ന്​ അ​ർ​ബു​ദം ബാ​ധി​ച്ച ഇ​ദ്ദേ​ഹ​ത്തി​​​​​െൻറ അ​ന്ത്യം ഷെ​ന്യാ​ങ്ങി​ലെ ചൈ​നീ​സ്​ മെ​ഡി​ക്ക​ൽ യൂ​നി​വേ​ഴ്​​സി​റ്റി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. രോ​ഗം ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന്​ ഒ​രു​മാ​സം മു​മ്പാ​ണ്​ ജ​യി​ലി​ൽ​നി​ന്ന്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി​യ​ത്.

2010ലാ​ണ്​ ലിയു സിയാബോ​ക്ക്​​ നൊ​േ​ബ​ൽ പു​ര​സ്​​കാ​രം പ്ര​ഖ്യാ​പി​ച്ച​തെ​ങ്കി​ലും ഇ​േ​ത​റ്റു​വാ​ങ്ങാ​ൻ ഭ​ര​ണ​കൂ​ടം അ​നു​വ​ദി​ച്ചി​ല്ല. അ​ദ്ദേ​ഹ​ത്തി​​​​​െൻറ അ​ഭാ​വ​ത്തി​ൽ ഒ​ഴി​ഞ്ഞ ക​സേ​ര​യി​ലാ​ണ്​ നൊ​േ​ബ​ൽ സ​മി​തി പു​ര​സ്​​കാ​രം സ​മ​ർ​പ്പി​ച്ച​ത്​. ചൈ​ന​യു​ടെ ക​ടു​ത്ത എ​തി​ർ​പ്പ്​ അ​വ​ഗ​ണി​ച്ചാ​ണ്​ ലിയു സിയാബോ​ക്ക്​​ നൊ​േ​ബ​ൽ സ​മി​തി പു​ര​സ്​​കാ​രം പ്ര​ഖ്യാ​പി​ച്ച​ത്. അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​ത്തി​നും രാ​ഷ്​​ട്രീ​യ സ്വാ​ത​ന്ത്ര്യ​ത്തി​നും ശ​ബ്​​ദി​ച്ച​തി​ന്​ 2008ൽ ​ത​ട​വി​ലാ​ക്ക​പ്പെ​ട്ട ലി​യു സിയാബോ​യെ  2009ൽ 11 ​വ​ർ​ഷ​ത്തെ ത​ട​വി​ന്​ ശി​ക്ഷി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല മു​ൻ പ്ര​ഫ​സ​റാ​യി​രു​ന്ന ലി​യു സിയാബോ  1989ലെ ​ടി​യാ​ൻ​മെ​ൻ സ്​​ക്വ​യ​ർ സ​മ​ര​ത്തി​ലും പ​െ​ങ്ക​ടു​ത്തി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​​​​​െൻറ ഭാ​ര്യ​യെ​യും ചൈ​ന വീട്ടുതടങ്കലിലാക്കിയിരുന്നു.