Latest News

ഒ.ഐ.സി.സി യു.കെ നേതാവ് തേജു മാത്യൂസിന്റെ പിതാവ് നിര്യാതനായി

2017-07-23 04:29:13am |
ഒ.ഐ.സി.സി യു.കെ സൗത്ത് ഈസ്റ്റ് റീജണല്‍ സെക്രട്ടറി തേജു മാതൂസിന്റെ പിതാവ് പെരുമ്പാവൂര്‍ ഐമുറി പൊട്ടയ്ക്കല്‍ പി.വി. മത്തായി (71) നിര്യാതനായി.ഭാര്യ: അല്‍ഫോന്‍സാ മാത്യൂസ്.മക്കള്‍: ജൂബി ജോണ്‍സണ്‍, ബിജു മാത്യൂസ്, തേജു മാത്യൂസ് (ക്രോളി, സസക്സ്, യു.കെ).മരുമക്കള്‍: ടി.പി ജോണ്‍സണ്‍, നിഷ ബിജു, ദീപ്തി തേജു.സംസ്ക്കാരം ജൂലൈ 24 തിങ്കളാഴ്ച്ച രാവിലെ 10 മണിയ്ക്ക് ഐമുറി സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍.
 
ഒ.ഐ.സി.സി യു.കെ ദേശീയ പ്രസിഡന്റ് ജെയ്​സണ്‍ ജോര്‍ജ് ഭാരവാഹികളായ അഡ്വ. എബി സെബാസ്റ്റ്യന്‍, മാമ്മന്‍ ഫിലിപ്പ്, തോമസ് പുളിയ്ക്കല്‍, പോള്‍സണ്‍ തോട്ടപ്പള്ളി, ഡോ. രാധാകൃഷ്ണ പിള്ളൈ, ബിനു കുര്യാക്കോസ്, അനു കലയന്താനം, അഡ്വ. ജെയ്​സണ്‍ ഇരിങ്ങാലക്കുട,  ടോണി ചെറിയാന്‍,  സോബന്‍ ജോര്‍ജ്, അഡ്വ. ജിജോ സെബാസ്റ്റ്യന്‍, റെഞ്ചി വര്‍ക്കി, ഡോ. സിബി വേകത്താനം  എന്നിവര്‍ അനുശോചിച്ചു.