Latest News

പെരിന്തൽമണ്ണയിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റു മരിച്ചു, ആശുപത്രിയിലെത്തിച്ച യുവാക്കൾ കടന്നുകളഞ്ഞു

2017-08-14 03:07:48am |

പെരിന്തൽമണ്ണ ∙ യുവാവ് ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റു മരിച്ചു. പെരിന്തൽമണ്ണ മാനത്തുമംഗലം കിഴിശ്ശേരി കുഞ്ഞിമുഹമ്മദിന്റെ മകൻ മാസിൻ (21) ആണു വെടിയേറ്റു മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ എൻജിനീയറിങ് കോളജിൽ ഓഡിയോളജി വിദ്യാർഥിയാണ്. ഇന്നലെ വൈകിട്ട് അഞ്ചിനാണ് വെടിയേറ്റു ചോരയിൽ കുളിച്ചനിലയിൽ മാസിനെയുംകൊണ്ടു സ്‌കൂട്ടറിൽ രണ്ടു യുവാക്കൾ പെരിന്തൽമണ്ണ കിംസ് അൽശിഫാ ആശുപത്രിയിലെത്തിയത്. കഴുത്തിന്റെ ഒരുവശത്തു വെടിയേറ്റ മാസിൻ ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചു.

ആശുപത്രിയിലെത്തിച്ച യുവാക്കൾ വൈകാതെ കടന്നുകളഞ്ഞു. രണ്ടു സുഹൃത്തുക്കള്‍ കീഴടങ്ങി. സിസിടിവി ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെ അവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിനെ കൊണ്ടുവന്നവരിലൊരാളെ കസ്‌റ്റഡിയിലെടുത്തതായും സൂചനയുണ്ട്. യുവാവിന്റെ ഇടതുകാലിലെ വിരലുകളിൽ റോഡിലുരഞ്ഞ മുറിവുണ്ട്. നഗരത്തിനടുത്തു പൂപ്പലം നിരപ്പിലെ ഒഴിഞ്ഞ സ്ഥലത്താണു സംഭവം നടന്നതെന്നും എയർഗണ്ണിൽനിന്നുള്ള വെടിയാകാമെന്നും പൊലീസ് കണ്ടെത്തി. മാസിൻ സുഹൃത്തുക്കൾക്കൊപ്പം ഈ ഭാഗത്ത് എത്തിയതായി പറയുന്നു.

തോക്ക് ആരുടേതെന്നു വ്യക്‌തമല്ല. കോഴിക്കോട്ട് താമസിച്ചുപഠിക്കുന്ന മാസിൻ വെള്ളിയാഴ്‌ചയാണു വീട്ടിലെത്തിയത്. ഇന്നലെ ഉച്ചയ്ക്കു രണ്ടോടെയാണു വീട്ടിൽനിന്നിറങ്ങിയത്. പിന്നീട് വീട്ടുകാർ അറിയുന്നതു മരണവാർത്തയാണ്. മൃതദേഹം കിംസ് അൽശിഫ ആശുപത്രി മോർച്ചറിയിൽ. മാതാവ്: കദീജ. സഹോദരങ്ങൾ: സീനത്ത്, സാബിദ, ഷാന. നർക്കോട്ടിക് ഡിവൈഎസ്‌പി കെ.സലീം, പെരിന്തൽമണ്ണ സിഐ ടി.എസ്.ബിനു, എസ്‌ഐ വി.കെ.കമറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്‌ഥലത്തെത്തി.

പൂപ്പലത്ത്​ വിദ്യാർഥി വെടിയേറ്റ്​ മരിച്ച സംഭവത്തിൽ ദുരൂഹതയും അമ്പരപ്പും മാറാതെ നാട്​. ​​പ്രദേശത്ത്​​ ആൾതാമസമില്ലാത്തതിനാൽ സംഭവം അധികമാരുമറിഞ്ഞിരുന്നില്ല. മാസിനും കീഴടങ്ങിയ രണ്ട്​ സുഹൃത്തുക്കളും ഒരുമിച്ച്​ പെരിന്തൽമണ്ണ ​െഎ.എസ്​.എസ്​ സ്​കൂളിൽ നേരത്തെ പഠിച്ചിരുന്നതാണ്​.

പിന്നീട്​ മൂവരും വിവിധ കോളജുകളിൽ ചേർന്നു. ഒഴിവുദിവസം ഒരുമിച്ചു ചേർന്നതിനിടെയാണ്​ ദുരന്തം. ഇവരെ വിശദമായി ചോദ്യം ചെയ്​താൽ മാത്രമേ കൃത്യമായ വിവരം ലഭിക്കൂ. ​മരണം നടന്ന സ്​ഥലം മിച്ചഭൂമി പ്രദേശമാണ്​​. സർക്കാർ നിർമിച്ചുനൽകിയ ഏതാനും വീടുകൾ ഇവിടെയുണ്ടെങ്കിലും ഒന്നിലും ആൾതാമസമില്ല. സാമൂഹിക വിരുദ്ധരുടെ താവളമാണിതെന്നും ആക്ഷേപമുണ്ട്​. 

ലഹരി ഉപയോഗത്തിനായി ഇൗ പ്രദേശത്ത്​ ആളുകളെത്താറുണ്ടെന്ന്​ നാട്ടുകാർ പറയുന്നു. വൈകുന്നേരങ്ങളിൽ ഇവിടെയുള്ള കുന്നിനുസമീപം സംഘം ചേർന്ന്​ മദ്യപാനവും വഴക്കുമെല്ലാം പതിവാണത്രെ​. കോഴിക്കോട്​ എ.ഡബ്ല്യു.എച്ച്​​ കോളജിലെ വിദ്യാർഥിയായ മാസിൻ വെള്ളിയാഴ്​ചയാണ്​ നാട്ടിലെത്തിയത്​. ഞായറാഴ്​ച രണ്ടോടെ വീട്ടിൽ നിന്നിറങ്ങിയതാണ്​. പിന്നീട്​ മരണവിവരമാണ്​ വീട്ടുകാർ അറിയുന്നത്​. മൃതദേഹം തിങ്കളാഴ്​ച പോസ്​റ്റുമോർട്ടം നടത്തും.