Latest News

അരൂർ റെയിൽവേ സ്റ്റഷന് സമീപം 3 യുവാക്കൾ ട്രയിൻ തട്ടി മരിച്ചു; റെയിൽവേ ട്രാക്കിനു സമീപത്തെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ വന്നവർ

2017-08-20 05:24:43am |

ആലപ്പുഴ: അരൂർ റെയിൽവേ സ്റ്റഷന് സമീപം 3 യുവാക്കൾ ട്രയിൻ തട്ടി മരിച്ചു.അരൂർ സ്വദേശികളായ ജിതിൻ, ലിവിൻ, എലൂർ സ്വദേശി മിലൻ എന്നിവരാണ്​ മരിച്ചത്​.  പുലർച്ചെ ഒരുമണിയോടെയാണ്​ സംഭവം. കൊല്ലത്ത്​ നിന്ന്​ എറണാകുളത്തേക്ക്​ പോകുന്ന ​െമമു ​െട്രയിനാണ്​ ഇവരെ ഇടിച്ചത്​.

റെയിൽവേ ട്രാക്കിനു സമീപത്തെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ വന്നവരാണ് മരിച്ച മൂന്നു പേരും. എലൂർ സ്വദേശി മിലനെ ബസ്​ കയറ്റി വിടാൻ വേണ്ടി ​കൂട്ടുപോയതാണ്​ മറ്റു രണ്ടുപേരും. റോഡിലേക്ക്​ കടക്കുന്നതിനായി റെയിൽവേ ട്രാക്ക്​ മുറിച്ചു കടക്കാൻ ശ്രമിക്കു​േമ്പാഴാണ്​ അപകടം എന്നാണ്​ കരുതുന്നത്​.