Latest News

മരണത്തെ കബളിപ്പിച്ച് ആന്റണി ഏറെ നാള്‍ നടന്നു, ഒടുവില്‍ മകളുടെ കല്യാണ ഒരുക്കത്തിനിടയില്‍ കീഴടങ്ങി, സംസ്‌കാരം യുകെയില്‍ തന്നെ നടത്തും

2017-08-23 03:24:06am |

കവന്‍ട്രി: വിവാഹത്തിന്റെ ഒരുക്കത്തിലായിരുന്നു സറ്റാന്‍ലിയും ഭാര്യയുമെല്ലാം. അതിനിടെയിലാണ് മരണം രംഗബോധമില്ലാതെ കടന്നു വരുന്നത്. നവ വധുവായി മകളെ സ്വീകരിക്കാന്‍ ഒരുങ്ങേണ്ടിയിരുന്ന പന്തലില്‍ എത്തുന്നത് ആ പിതാവിന്റെ ചേതനയറ്റ ശരീരം. ഒരു നാടിന് വേദന തോന്നാന്‍ ഇതിനുമപ്പുറം എന്തുവേണം?

കാലങ്ങളായി യുകെയില്‍ താമസിക്കുന്ന സ്റ്റാന്‍ലി  കുടുംബം കൊല്ലം സ്വദേശികളാണ്. സ്റ്റാന്‍ലിയുടെയും ഭാര്യയുടെയും കുടുംബാംഗങ്ങള്‍ യുകെയില്‍ ഉള്ളതിനാല്‍ സംസ്‌കാരം ഇവിടെ തന്നെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കവന്‍ട്രിക്ക് സമീപം റഗ്ബിയില്‍ താമസിക്കുന്ന  സ്റ്റാന്‍ലി ജോണ്‍ (53 ) ഇന്നലെയാണ് നിര്യാതനായത്. കവന്‍ട്രി യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആയിരുന്നു.

കഴിഞ്ഞ ദിവസം വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ആന്റണിയുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഏതാനും ആഴ്ചകള്‍ക്കിടയില്‍ നടക്കാനിരിക്കുന്ന മകളുടെ വിവാഹത്തിന്റെ ഒരുക്കങ്ങളില്‍ ആയിരുന്നു ആന്റണിയും കുടുംബവും. ആന്റണിയും ഭാര്യയും  റോയല്‍ മെയില്‍ ജീവനക്കാരാണ്.

കാലങ്ങളായി രോഗബാധിതന്‍ ആയിരുന്നെങ്കിലും വീഴാതിരിക്കാനുള്ള  മുന്കരുതലുകളുമായാണ് ആന്റണി നടന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം സുഹൃത്തുമായി ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ രോഗബാധിതനായി  നിലത്തു വീഴുകയായിരുന്നു എന്ന് പറയപ്പെടുന്നു. തുടര്‍ന്ന് റഗ്ബിക്ക് സമീപമുള്ള കൊവെന്‍ട്രി യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്ക ആയിരുന്നു.