Latest News

ബിനീഷ് പെരുമാപ്പാടത്തിന്റെ പിതാവ് പി എ എബ്രഹാം ( ബേബി സാർ ) നിര്യാതനായി

2017-08-24 06:54:41am |

 

കൈപ്പുഴ . ചാമക്കാല സ്‌കൂൾ മുൻ ഹെഡ്മാസ്റ്റർ കൈപ്പുഴ പെരുമാപ്പാടം പി എ എബ്രഹാം ( ബേബി സാർ ) നിര്യാതനായി . 76  വയസായിരുന്നു . ഭാര്യ മാമ്പുഴക്കൽ  മേരി . ഹാരോഗേറ്റിൽ  താമസിക്കുന്ന ബിനീഷ് പെരുമാപ്പാടം ( ഡയസ്പറ ക്നാനായ കാത്തോലിക് അസോസിയേഷൻ യൂറോപ്യൻ ചെയർമാൻ )ഓസ്‌ട്രേലിയയിലെ പെർത്തിൽ താമസിക്കുന്ന ആഷ്‌ലി ഡാനി എന്നിവർ മക്കളാണ് . സംസ്കാരം പിന്നീട് കൈപ്പുഴ സെന്റ് ജോർജ്  പള്ളിയിൽ നടക്കും. നീണ്ട കാലയളവിൽ വിവിധ സ്‌കൂളുകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ച ബേബി സാർ മുൻപ് നീണ്ടൂർ സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബേബി സാറിന്റെ നിര്യാണത്തിൽ യു കെ യിലെ നീണ്ടൂർ കൂട്ടായ്മയും . ഡി കെ സി സി യും അനുശോചനം അറിയിച്ചു .