Latest News

സാമൂഹിക സേവനത്തിന് ലൈബീരിയയിൽ പോയ യുവ ഡോക്ടർ വീടിനു തീപിടിച്ചു മരിച്ചു

2017-09-07 02:47:36am |

ന്യൂഡൽഹി∙ വീടിനു തീപിടിച്ചു മലയാളി യുവ ഡോക്ടർ ലൈബീരിയയിൽ മരിച്ചു. കോട്ടയം കങ്ങഴ പാറയ്ക്കൽ വീട്ടിൽ ജോർജ് മാത്യു പാറയ്ക്കന്റെ മകൻ ഡോ. ഷെയ്ൻ സാം മാത്യു(25) ആണു മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയാണ് അപകടം. ഡീസൽ ജനറേറ്ററിൽനിന്നുണ്ടായ തീപിടിത്തത്തിൽ വീട് കത്തിച്ചാമ്പലാവുകയായിരുന്നു.

ലുധിയാന ക്രിസ്ത്യൻ മെഡിക്കൽ കോളജിൽനിന്ന് ബിരുദമെടുത്ത ഷെയ്ൻ സാമൂഹിക സേവനത്തിനായി കഴിഞ്ഞ ജനുവരിയിലാണു ലൈബീരിയയിലേക്കു പോയത്. ഡിസംബറിൽ തിരികെ വരാനിരിക്കുകയായിരുന്നു. ഷെയ്ന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണു ബന്ധുക്കൾ. സംസ്കാരം പിന്നീട്. അമ്മ: എലിസബത്ത്. സഹോദരി: ഷെറിൽ.