Latest News

എന്റെ മോളെ ഞാന്‍ ഒന്നു തൊട്ടൊട്ടേ... മോള്‍ ഒന്നും കഴിച്ചില്ലല്ലോ അവള്‍ക്ക് എന്തേലും കൊടുക്ക്, ഗൗരിയുടെ മൃതദേഹത്തിനു മുന്നില്‍ നിന്ന് പിതാവ് കരഞ്ഞു പറഞ്ഞു: കണ്ണിരടക്കാനാവാതേ ഒരു നാട്

2017-10-24 02:13:26am |

അധ്യാപികയുടെ ക്രൂരമായ പീഡനം സഹിക്കാന്‍ കഴിയാതെ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടിയതിനെ തുടര്‍ന്ന് ഇന്നു പുലര്‍ച്ചെ മരണപ്പെട്ട ഗൗരിയുടെ വേര്‍പാടു നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തി. ഗൗരിയുടെ മൃതദേഹം കണ്ടു പലരും പൊട്ടിക്കരഞ്ഞു. ചിലര്‍ തളര്‍ന്നു വീണു. മകളുടെ മൃതദേഹത്തില്‍ തളര്‍ന്നു വീണ അമ്മയേയും കുഞ്ഞനുജത്തിയേയും പിടിച്ചു മാറ്റാന്‍ കഴിയാതെ ബന്ധുക്കള്‍ കുഴങ്ങി. മൃതദേഹം വീട്ടില്‍ എത്തിച്ചപ്പോള്‍ രാമന്‍കുളങ്ങര ഗ്രാമം മുഴുവന്‍ ഗൗരിയേ ഒരുനോക്കു കാണാനായി എത്തി. ഗൗരിയുടെ മൃതദേഹത്തില്‍ നിന്നു കണ്ണുകളെടുക്കാതെ ചങ്കുപൊട്ടുന്ന വേദനയോടെ ആ പിതാവ് നിമിഷങ്ങളോളം നിന്നു.

ഏറെനേരം മകളുടെ മുഖത്തു നോക്കി നിന്നു സങ്കടം സഹിക്കാന്‍ കഴിയാതെ ആ പിതാവ് എന്റെ മോള്‍ ഒന്നും കഴിച്ചിട്ടില്ലല്ലോ അവര്‍ക്ക് എന്തെങ്കിലും കൊടുക്ക് എന്നു പറഞ്ഞു പൊട്ടിക്കരയുകയായിരുന്നു. കരഞ്ഞു തളര്‍ന്നു വീണപ്പോള്‍ താങ്ങിയെടുത്ത ബന്ധുക്കളോട് എന്റെ മകളെ ഞാന്‍ ഒന്നു തോട്ടോട്ടെ എന്നു തേങ്ങിക്കരഞ്ഞു മകളുടെ മൂര്‍ദ്ധവില്‍ തഴുകി.

സൃഹൃത്തുക്കളും സങ്കടം താങ്ങാന്‍ കഴിയാതെ കുഴഞ്ഞു വീണിരുന്നു. അധ്യാപികയുടെ ക്രൂരമായ പീഡനത്തില്‍ മനംനൊന്ത് സകൂള്‍ കെട്ടിടത്തില്‍ നിന്നും ചാടിയ ഗൗരി മസ്തിഷ്‌ക മരണത്തെ തുടര്‍ന്നു ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ഇന്നുച്ചയ്ക്കു രണ്ടരയോടെ രാമന്‍കുളങ്ങര വീട്ടില്‍ മൃതദേഹം എത്തിച്ചു. വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു. ജനപ്രതിനിധികളും നാട്ടുകാരും വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കും നിരവധി പേര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.