Latest News

ഓക്സ്ഫോർഡ് മലയാളികൾ സാമുവേൽ ചേട്ടന് ശനിയാഴ്ച അന്ത്യാഞ്ജലി അർപ്പിക്കും

2017-11-10 10:17:42am |
ഇക്കഴിഞ്ഞ തിങ്കളാഴ്ച ഓക്സ്ഫോർഡിൽ ഹൃദയാഘാതം മൂലം നിര്യാതനായ ചങ്ങനാശേരി സ്വദേശി സാമുവേൽ വർഗീസിന് ഈ ശനിയാഴ്ച ഓക്സ്ഫോർഡ് മലയാളികൾ അന്ത്യാഞ്ജലി അർപ്പിക്കും . ഓക്സ്ഫോർഡിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്ന സാമുവേൽ ചേട്ടന്റെ കുടുംബത്തോടുള്ള ആദരവ് പ്രകടമാക്കുന്നതിനും , ആത്മാവിനു നിത്യ ശാന്തി നേരുന്നതിനുമായി നടക്കുന്ന ഈ അനുശോചന സമ്മേളനത്തിലേക്ക്‌ ഓക്സ്ഫോഡിലും സമീപ പ്രദേശങ്ങളിലും ഉള്ള എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു , സാമുവേൽ ചേട്ടന്റെ സംസ്കാരം പിന്നീട് നാട്ടിൽ നടക്കും . 
അനുശോചന സമ്മേളനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം 
NORTHWAY EVANGELICAL CHURCH
SUTTON ROAD
OXFORD
OX39RB