യുക്മ സാംസ്കാരിക വേദി സാഹിത്യ വിഭാഗം അംഗം കുര്യൻ ജോർജിന്റെ മാതാവ് മറിയക്കുട്ടി വർക്കി നിര്യാതയായി

2017-11-15 02:48:33am |
യുക്മ സാംസ്കാരിക വേദി സാഹിത്യ വിഭാഗം അംഗവും ബോൾട്ടൻ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റുമായിരുന്ന ശ്രീ.കുര്യൻ ജോർജിന്റെ മാതാവ്  മുട്ടുചിറ കണിവേലിൽ പരേതനായ വർക്കി ഉലഹന്നന്റെ ഭാര്യ മറിയക്കുട്ടി വർക്കി (87)  നിര്യാതയായി. സംസ്ക്കാര കർമ്മങ്ങൾ 16-11-2017 വ്യാഴാഴ്ച രാവിലെ 10 മണിക്ക് പരേതയുടെ ഭവനത്തിൽ പ്രാർത്ഥനാ ശുശ്രൂഷകളോടെ ആരംഭിച്ച്, തുടർന്ന് മുട്ടുചിറ ഹോളി ഗോസ്റ്റ് ഫൊറോന ദേവാലയത്തിൽ നടത്തപ്പെടുന്നതാണ്.
 
മക്കൾ - പരേതനായ ജോൺ, മാത്യു,
ട്രീസാ, കുര്യൻ ജോർജ്, ജോസ്.
മരുമക്കൾ - പരേതയായ ലൈല,
കുഞ്ഞമ്മ, റൊണാൾഡ് മാളിയംവീട്ടിൽ,  മിനി,  ടിന്റു.
 കുര്യൻ ജോർജും കുടുംബവും മാതാവിന്റെ മരണവാർത്തയറിഞ്ഞ് ഇന്നലെ നാട്ടിലേക്ക് തിരിച്ചു. 
 
പരേതയുടെ നിര്യാണത്തിൽ യുക്മ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ്, സെക്രട്ടറി റോജിമോൻ വർഗ്ഗീസ്, ട്രഷറർ അലക്സ് വർഗ്ഗീസ്, സാംസ്കാരിക വേദി കോഡിനേറ്റർ തമ്പി ജോസ്, ജനറൽ കൺവീനർ സിബി വേകത്താനം എന്നിവർ അനുശോചനം രേഖപ്പെടുത്തി.