Latest News

ബെർമിങ്ങാമിലെ ആൻസി യുടെ അന്ത്യയാത്ര ഞായറാഴ്ച 3pmന്| Live on KVTV.com | KnanayaVoice.com

2017-12-16 09:41:03pm |

കോട്ടയം; ഒളശ്ശ;കഴിഞ്ഞ ദിവസം നിര്യാതയായ മുളയ്ക്കല്‍ സിമ്മിയുടെ ഭാര്യ ആന്‍സി  യുടെ സംസ്‌കാരം ഞായറാഴ്ച(17.12.2017) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഒളശ്ശ സെന്റ് ആന്റണീസ് ക്‌നാനായ പളളിയില്‍..ആഷിൻ  സിറ്റി ടൂർസ് ഉടമയും, മുൻ ഡി കെ സി സി വൈസ് ചെയർമാനും , മുൻ യു കെ കെസി എ വൈസ് പ്രെസിഡന്റുമായ ജിജോ മാധവപ്പള്ളിയുടെ സഹോദരിയുമാണ് . സിയാ , ലിയാ എബിസൺ എന്നീ മൂന്ന് മക്കളാണ് ഇവർക്കുള്ളത് . ന്യൂ കാസിലിൽ താമസിക്കുന്ന ക്നാനായ വോയിസിന്റ് പ്രീതിനിധിയായ  ജിജോ മാധവപ്പള്ളി , മോളി ജോയി , ജെസ്സി ബൈജു എന്നിവർ, സെലിൻ രാജേഷ് (ദുബായ് )സാലി ബേബി (ഇടക്കോലി എന്നിവർ സഹോദരങ്ങൾ ആണ് .കല്ലറ മാധവപ്പള്ളിൽ പരേതനായ ജോസഫ് , അന്നക്കുട്ടി ദമ്പതികളുടെ പുത്രിയാണ്  , കഴിഞ്ഞ മൂന്നു മാസം മുൻപാണ് ആൻസിക്ക് ക്യാന്സര് രോഗബാധ തിരിച്ചറിയുന്നത് . ഇവിടെ പ്രാഥമിക ചികിത്സകൾക്ക് ശേഷം കഴിഞ്ഞ ഒരുമാസമായി നാട്ടിൽ ചികിത്സക്കായി പോയിരിക്കുകയായിരുന്നു , ഭർത്താവ് സിമ്മിയും ആൻസിയോടൊപ്പം നാട്ടിൽ ആയിരുന്നു . രോഗം കലശലായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആണ് കാരിത്താസിൽ പ്രവേശിപ്പിച്ചത് , യു കെ മലയാളികളെ വിടാതെ പിന്തുടരുന്ന ക്യാൻസർ മരണ പരമ്പരയിൽ കഴിഞ്ഞ ദിവസം മിഡിൽസ്ബറോയിൽ ബെന്നിയും , കൊവെൻട്രിയിൽ ജെറ്റ്‌സിയും മരണമടഞ്ഞിരുന്നു .തുടർച്ചയായുള്ള  മരണ വാർത്തകൾ കേട്ട് നടുങ്ങിയിരിക്കുന്ന യു കെ മലയാളികൾക്ക ടയിലേക്കു വരുന്ന ആൻസിയുടെ മരണ വാർത്തയും ഏറെ ഞെട്ടലോടെയാണ്  മലയാളികൾ ശ്രവിച്ചത് . http://kvtv.com/index.php?mnu=kvtv-live