തോമസ് ആന്റണി യുടെ ഭാര്യാ പിതാവ് ടി. ടി. അബ്രഹാം

2017-03-31 02:43:31am |

ഡിവൈൻ ടിവിയുടെയും യുകെയിലെ ഡിവൈൻ ധ്യാനകേന്ദ്രങ്ങളുടെയും സ്ഥാപക ഡയറക്ടറായ തോമസ് ആന്റണി യുടെ ഭാര്യാ പിതാവ് ടി. ടി. അബ്രഹാം (72) ഇന്ന് (30-03-17) രാവിലെ ലണ്ടനിൽ വച്ച് നിര്യാതനായി. പരേതൻ കോട്ടയം, കുമരകം തയ്‌യിൽ കുടുംബാംഗമാണ്. മക്കളെ കാണുന്നതിനായി ഒരു മാസം മുൻപ് നാട്ടിൽ നിന്നും എത്തിയതായിരുന്നു മാതാപിതാക്കൾ. ബുധനാഴ്ച്ച രാവിലെ വീട്ടിൽ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് റോംഫോർഡ് ക്വീൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും യഥാസമയം അന്ത്യകൂദാശ സ്വീകരിച്ച്  ഇന്ന് രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ റോസമ്മ അബ്രാഹം പാലാ തൈപ്പറമ്പിൽ കുടുംബാംഗമാണ് . മക്കൾ - അനി, മിനി, ജൂബി; മരുമക്കൾ -റെജി, ഷൈൻ, തോമസ് ആന്റണി.

പരേതന്റെ വേർപാടിൽ കുടുംബാംഗങ്ങളെ സാന്ത്വനം അറിയിക്കുകയും അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്‌യാം.  ശുശ്രൂഷാ കർമ്മങ്ങൾ ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ ചൊവ്വാഴ്ച്ച വൈകുന്നേരം 5 മണിക്ക് ഡെഗൺഹാം സെന്റ് പീറ്റേഴ്‌സ് കത്തോലിക്കാ ദേവാലയത്തിൽ (52 Goresbrook Rd, RM9 6UR) ആരംഭിക്കുന്നതും തുടർന്ന് കുമരകം നവനസ്രത്ത് ദേവാലയത്തിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്‌.