Latest News

ലിവർപൂളിലെ മലയാളി നേഷ് സ് ലുക്കീമിയ ബാധിച്ചു നാട്ടിൽ നിര്യാതയായി

2017-04-02 09:04:15am | ടോം ജോസ് തടിയംപാട്
ലിവർപൂളില്‍ ദീർഘകാലം  നേഴ്സ് ആയി  ജോലി ചെയ്തിരുന്ന  ആനി തോമസ്  (അനു ചേച്ചി) 74 വയസ്     ഇന്ന് (02 -04 -2017 ) ഉച്ചയോടെ എറണാകുളം ലെക്ഷർ  ആശുപത്രിയിൽ  നിര്യാതയായ വിവരം അറിയിക്കുന്നു  . ലുക്കീമിയ രോഗ ബാധിതയായി  ഒരു വർഷത്തോളം ചികിത്സയിൽ ആയിരുന്നു .
ലിവർപൂളിലെ   ബൂപ്പ  നേഴ്സിങ് ഹോമിലാണ്  ജോലിചെയ്തിരുന്നത് ,  മാള താണിശ്ശേരി പൊട്ടപ്പറമ്പിൽ തോമസ് - മറിയാമ്മ ദമ്പദികളുടെ മകളായിരുന്നു . വീട്ടിലെ  മൂത്ത അംഗം എന്നനിലയിൽ ജീവിതം കുടുംബത്തിന്  സമർപ്പിച്ചിരുന്നു വ്യക്തിയായിരുന്നു  ആനി എന്നാണ് അറിയുന്നത്.  രണ്ടായിരത്തി ആറുമുതൽ ആറു വർഷത്തോളം ലിവർപൂളിൽ ജോലി ചെയ്ത ശേഷം റിട്ടയർ ചെയ്തു നാട്ടിലേക്ക് മടങ്ങിയിരുന്നു .ലിവർപൂൾ  ക്രോക്സ്റ്റത്തിൽ താമസിക്കുന്ന  റോസിലി മാനുവലിന്റെ  അനുജത്തിയാണ്. റോസിലിയും  കുടുംബവും സംസ്കാരത്തിൽ പങ്കെടുക്കാൻ നാളെ നാട്ടിലുലേക്കു പുറപ്പെടും .ലിവർപൂളിലെ ആൽമിയ രംഗത്തു വളരെ സജീവമായിരുന്നു ആനിചേച്ചി .ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ആദരാഞ്ജലികൾ