Latest News

ലണ്ടനിലെ ലെവൻഷാമിൽ താമസിച്ചിരുന്ന തലയോലപ്പറമ്പ് സ്വദേശി നിര്യാതനായി

2018-02-15 09:46:55am |

 ലണ്ടനിലെ
ലെവിഷാമിൽ മലയാളിയായ ബൈജു 43 വയസ് .   നിര്യാതനായി .     ലെവിഷാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ   വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ഗുരുതരാവസ്ഥയിലായിരുന്നു ബൈജു. ജീവൻ രക്ഷിക്കാൻ സാധിക്കാതെ വന്നതിനാൽ ഡോക്ടർമാർ വെന്റിലേറ്റർ മാറ്റുകയായിരുന്നു.

കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിനടുത്ത് ഇരുമ്പയം സ്വദേശിയാണ്. ഭാര്യ നിഷ കുറുപ്പന്തറ മാൻവെട്ടം സ്വദേശിനിയാണ്. ബൈജു നിഷ ദമ്പതികൾക്ക് രണ്ട് പെൺകുട്ടികളാണുള്ളത്. മ്യതദേഹം ആശുപത്രിയിലാണ്. ലെവിഷാമിലെ മലയാളി സമൂഹം ആശുപത്രിയിൽ നിഷക്കും കുഞ്ഞുങ്ങൾക്കും ആശ്വാസവും സഹായങ്ങളുമായി കൂടെയുണ്ട്.
ബൈജുവിന്റെ നിര്യാണത്തിൽ യുക്മ ദേശീയ അദ്ധ്യക്ഷൻ മാമ്മൻ ഫിലിപ്പ് അനുശോചനം രേഖപ്പെടുത്തി.