Latest News

ജസ്​റ്റിസ്​ ഡി. ശ്രീദേവി അന്തരിച്ചു! അന്ത്യം വെ​ളു​പ്പി​ന് രണ്ട്​ മണിക്ക്​

2018-03-05 02:42:45am |

കൊച്ചി: ഹൈകോട​തി ജ​ഡ്‌​ജി​യും വ​നി​താ ക​മ്മി​ഷൻ ചെ​യർ​പേ​ഴ്സ​ണു​മാ​യി​രു​ന്ന ജ​സ്റ്റി​സ് ഡി. ശ്രീ​ദേ​വി അ​ന്ത​രി​ച്ചു. 79 വ​യ​സാ​യി​രു​ന്നു. ഇ​ന്ന് വെ​ളു​പ്പി​ന് രണ്ട്​ മണിക്ക്​ എ​റ​ണാ​കു​ളം ക​ലൂർ ആ​സാ​ദ് റോ​ഡി​ലു​ള്ള മ​കൻ ബ​സ​ന്ത് ബാ​ലാ​ജി​യു​ടെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ക​രൾ സം​ബ​ന്ധ​മായ അ​സു​ഖ​ത്തെ തു​ടർ​ന്ന് ര​ണ്ട് മാ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 

ചി​റ​യിൻ​ കീ​ഴിൽ അ​ധ്യാ​പ​ക​രാ​യി​രു​ന്ന ദാ​മോ​ദ​ര​​​െൻറ​യും ജാ​ന​കി​യ​മ്മ​യു​ടെ​യും മ​ക​ളായ ശ്രീ​ദേ​വി 1962 ലാണ് അഭിഭാഷകയായി  തി​രു​വ​ന​ന്ത​പു​ര​ത്ത് പ്രാ​ക്ടീ​സ് ആ​രം​ഭി​ച്ചത്. തുടർന്ന് 1997 ജ​നു​വ​രി​യിൽ ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​യി. 2001 ഏ​പ്രി​ലിൽ ജോലിയിൽ നിന്ന് വിരമിച്ചു. തുടർന്ന് ര​ണ്ട് ത​വണ വ​നി​താ​ക​മ്മി​ഷൻ ചെ​യർ​പേ​ഴ്സ​ണാ​യി സേവനമനുഷ്ഠിച്ചു.