സാഹിത്യനിരൂപകൻ എം അച്യുതൻ അന്തരിച്ചു

2017-04-09 08:31:05pm |

കൊച്ചി:  പ്രശസ്ത സാഹിത്യ നിരൂപകൻ എം അച്യുതൻ (87) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ രോഗങ്ങളെ തുടർന്നാണ് മരണം.

എഴുത്തുകാരൻ, നിരൂപകൻ, അധ്യാപകൻ തുടങ്ങി വിവിധ മേഖലയിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദേഹം ജനിച്ചത് തൃശൂർ ജില്ലയിലെ വടമലയിലായിരുന്നു.

സാഹിത്യപ്രവർത്തകസഹകരണസംഘം പ്രസിഡന്‍റ്,  കേരളസാഹിത്യഅക്കാദമി നിർവാഹകസമിതി അംഗം, മുഖ്യമന്ത്രിയുടെ ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.  കൊച്ചി കോർപ്പറേഷൻ മുൻ ഡെപ്യൂട്ടിമേയർ ഭദ്ര മകളാണ്.