വിദേശമാസികകളിലെ കുറിപ്പും വാര്‍ത്തയും വരെ നോവലുകള്‍ക്ക് ആധാരം; ദിവസവും തുടര്‍ച്ചയായി 17 മണിക്കൂര്‍ വരെ കഥകള്‍ രചിച്ചിരുന്നു; അപസര്‍പ്പക കഥകളുടെ ആചാര്യന്‍ കോട്ടയം പുഷ്പനാഥിന്റെ ജീവിതം ആരെയും അതിശയിപ്പിക്കുന്നത്

2018-05-03 02:58:18am |

ഷെര്‍ലക് ഹോംസ് അടക്കമുള്ള പാശ്ചാത്യ കുറ്റാന്വേഷണ നോവലുകളില്‍ ആകൃഷ്ടനായ കോട്ടയംകാരനായ ആ വിദ്യാര്‍ത്ഥി തന്റെ 12ാം വയസ്സില്‍ ഒരു കഥയെഴുതി. തിരമാല എന്ന ആ കഥ വെറും സാധാരണകഥ മാത്രമായിരുന്നു. പിന്നീട്, കഥാ മാസികയായ ഡിറ്റക്ടറില്‍ താനെഴുതിയ കുറ്റാന്വേഷണ കഥകള്‍ക്ക് സ്വീകരണം ലഭിച്ചതോടെ കര്‍മ്മ മേഖല മനസ്സിലാക്കുകയായും ചെയ്തു. മലയാളികളെ ത്രസിപ്പിച്ച അപസര്‍പ്പക കഥകളുടെ ആചാര്യന്‍ കോട്ടയം പുഷ്പനാഥിന്റെ ജനനം ഇങ്ങനെയായിരുന്നു.

വിദേശഭാഷ പത്രങ്ങളിലെ മറ്റു ശാസ്ത്ര മാസികകളിലെ കണ്ടുപിടിത്തങ്ങളും അടിസ്ഥാനമാക്കിയാണ് നിരവധി കഥകളും രചിച്ചിരുന്നത്. ഇത്തരം ആശയങ്ങള്‍ ഒരു കുറ്റവാളിയുടെ കൈകളില്‍ എത്തിയാല്‍ എങ്ങിനെയിരിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ചുവന്ന മനുഷ്യന്‍ എന്ന നോവല്‍ പൂര്‍ത്തിയാക്കിയത്.

പൂര്‍ണമായും എഴുതിത്തീര്‍ന്ന ഒരു നോവലും അദ്ദേഹം വാരികകള്‍ക്ക് നല്‍കിയിരുന്നില്ല. ആദ്യ മൂന്ന് അധ്യായങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം കൈമാറും വരും വാരങ്ങളില്‍ ഇതിന്റെ തുടര്‍ച്ച കൈമാറും ഇങ്ങനെയാണ് അദ്ദേഹം കൈക്കൊണ്ടിരുന്ന രീതി.

ഒരാഴ്ചയില്‍ പതിനൊന്ന് നോവലുകള്‍ക്ക് വേണ്ടി നോവലുകള്‍ എഴുതിയിരുന്നു. ഇതിന് പുറമെ തൈമൂര്‍ എന്ന തൂലികാ നാമത്തിലും അദ്ദേഹം രചനകള്‍ തുടര്‍ന്നിരുന്നു. അധ്യാപകവൃത്തിക്കിടയിലാണ് അദ്ദേഹം രചനകള്‍ക്ക് സമയം കണ്ടെത്തിയിരുന്നത്. എന്നാല്‍ കൂടുതല്‍ സമയം നീക്കി വയക്കണമെന്ന് തോന്നിയതോടെ ജോലിയില്‍ നിന്നും വിആര്‍എസും ഏടുത്ത് പൂര്‍ണമായും രചനകള്‍ക്കായി സമയം ചെലവഴിക്കുകയായിരുന്നു. ഈ സമയങ്ങളില്‍ പുലര്‍ച്ചെ ഏഴു മണി മുതല്‍ രാത്രി 12 വരെ തുടര്‍ച്ചയായി എഴുതുമായിരുന്നു.

uploads/news/2018/05/213482/kottayam-pushpanath-1.jpg

എന്നാല്‍ പണം മുന്‍കൂറായി നല്‍കിയിട്ടും പലരേയും പിണക്കി അയക്കേണ്ടി വന്ന ചരിത്രവും കോട്ടയം പുഷ്പനാഥിനുണ്ട്. പണത്തിനുപരി രചനകള്‍ക്ക് നല്‍കിയ പ്രധാന്യമാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വിദേശ മാധ്യമങ്ങളില്‍ വന്ന അവയവമാഫിയയെക്കുറിച്ചുള്ള ലേഖനമാണ് പിന്നീട് ഡെഡ് ലോക് എന്ന പേരില്‍ നോവല്‍ എഴുതുന്നതിന് പ്രചോദനമായത്. തലച്ചോറ് മാറ്റി വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ശാസ്ത്രമാസികയില്‍ വന്ന ഒരു കുറിപ്പ് ചുവന്ന മനുഷ്യനായും. ദുരൂഹമായ അത്‌ലാന്റിക്് സമുദ്രത്തിലെ ബര്‍മുഡാ ട്രയാങ്കിലിനെപ്പറ്റി മലയാളികള്‍ അടത്തറിയുന്നതും ഇദ്ദേഹത്തിന്റെ അതേ പേരിലുള്ള നോവലുകളുടെ അടിസ്ഥാനത്തിലാണ്. ഇത്തരത്തില്‍ മലയാളികളുടെ ബുദ്ധിയെക്കുടി ഉപയോഗിച്ച മറ്റൊരു കഥാകാരന്‍ ഉണ്ടോ എന്നു തന്നെയാണ് സംശയം.

എങ്കിലും സാഹിത്യകാരന്‍ എന്ന നിലയില്‍ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് അന്യമായിരുന്നു. കുറ്റാന്വേഷണ നോവലുകള്‍ക്ക് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടില്ലല്ലോ എന്നായിരുന്നു അദ്ദേഹം ഈ ചോദ്യത്തിന് മറുപടിയായി ഒരു മാധ്യമത്തോട് പറഞ്ഞത്. എങ്കിലും താന്‍ ഈ നോവലുകളില്‍ സംതൃപ്തനാണെന്ന് അദ്ദേഹം പറയുന്നു.