Latest News

എൽസമ്മ ജോസഫ് നിര്യാതയായി

2018-06-30 02:48:14am | അപ്പച്ചൻ കണ്ണഞ്ചിറ

ലങ്കാസ്റ്റർ റോമൻ കത്തോലിക്കാ അതിരൂപതയിലെ ജുഡീഷ്യൽ വികാരിയും ഗൂസ്നാർഗ് സെന്റ് ഫ്രാൻസിസ് പാരീഷ്, ക്ലയ്റ്റൻ ഓൺ ബ്രുക് സെന്റ് തോമസ് പാരീഷ് എന്നീ ഇടവകകളിലെ വികാരിയുമായ സോണി ഫാ. കടന്തോടിന്റെ മാതാവ് എത്സമ്മ ജോസഫ് (75)നിര്യാതയായി. ഭർത്താവ് പരേതനായ ജോസഫ്  കടന്തോട്. സ്റ്റീവനേജിലെ സാജു, സുനിൽ, സുരേഷ്, സാലു, സിന്ധു, സന്തോഷ് എന്നിവർ  മറ്റു മക്കളാണ്. ചങ്ങനാശ്ശേരി തോപ്പിൽ കുടുംബാംഗമാണു പരേത.

കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ലങ്കാസ്റ്റർ അതിരൂപതയുടെ ആർച്ച്  ബിഷപ്പ് പോൾ സ്വർബ്രിക്ക്, ബിഷപ് എമിരിറ്റസ് മൈക്കിൾ കാംപ്ബെൽ, ഗ്രെയ്റ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ചങ്ങനാശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, സഹായ മെത്രാൻ മാർ തോമസ് തറയിൽ, ബിഷപ്പ് എമിരിറ്റസ് ജോസഫ് പൗവത്തിൽ, സീറോ മലബാർ ലണ്ടൻ റീജനൽ കോർഡിനേറ്റർ ഫാ.സെബാസ്റ്റ്യൻ ചാമക്കാല  എന്നിവരും സർഗ്ഗം സ്റ്റീവനേജ്, എസ്എം സിസി സ്റ്റീവനേജ് എന്നീ അസ്സോസിയേഷനുകളും എത്സമ്മയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും  അറിയിച്ചു.

ചങ്ങനാശ്ശേരി സെന്റ് ജോസഫ് മെട്രാപോളിറ്റൻ ദേവാലയത്തിൽ അന്ത്യോപചാര ശുശ്രൂഷകളും സംസ്കാരവും പിന്നീട് നടത്തും.