Latest News

മലയാളി വിദ്യാർഥിനി ഷാർജയിൽ മരിച്ചു

2018-11-30 01:58:59am |

ഷാർജ:∙ മലയാളി വിദ്യാർഥിനി അസുഖം ബാധിച്ച് മരിച്ചു. ഗൾഫ് ഏഷ്യൻ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി ഷിബാ ഫാത്തിമ മന്നാൻ(6) ആണു മരിച്ചത്. കണ്ണൂർ മാട്ടൂൽ സ്വദേശികളുടെ മകളാണ്. രണ്ടു ദിവസം മുൻപാണ് ഷിബാ ഫാത്തിമ രോഗബാധിതയായത്. നേരത്തെ രോഗ ബാധയ്ക്ക് ചികിത്സ നേടിയിരുന്ന കുട്ടി പെട്ടെന്ന് ഛർദിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ മരിക്കുകയുമായിരുന്നു. മൃതദേഹം അൽഖൂസ് ഖബർസ്ഥാനിൽ അടക്കം ചെയ്തു. 

രണ്ടാഴ്ച മുൻപ് ദുബായ് ഇന്ത്യൻ ഹൈസ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി കണ്ണൂർ സ്വദേശിനി ആലിയ നിയാസ് അലി(17)യും ഒക്ടോബർ 29ന് ഔവർ ഒാർ ഇന്ത്യൻ ഹൈസ്കൂളിലെ നാലാം തരം വിദ്യാർഥിനി അമീൻ ഷറഫും പനി ബാധിച്ച് മരിച്ചിരുന്നു.