Latest News

നടകസംവിധായകനും സിനിമ-സീരിയല്‍ നടനുമായ കരകുളം ചന്ദ്രന്‍ അന്തരിച്ചു

2018-12-08 02:15:38am |

പ്രമുഖ നടകസംവിധായകനും സിനിമ-സീരിയല്‍ നടനുമായ കരകുളം ചന്ദ്രന്‍ അന്തരിച്ചു. 68 വയസായിരുന്നു. ഏറെ നാളുകളായി ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. അര നൂറ്റാണ്ടിലേറെ നാടകരംഗത്ത് നിറസാന്നിധ്യമായിരുന്നു അദ്ദേഹം.

നടനും സംവിധായകനുമായി നാടകത്തിന്റെ അരങ്ങിലും അണിയറയിലുമായി അദ്ദേഹം തിളങ്ങി നിന്നിരുന്നു. സംഗീത നാടക അക്കാദമിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സമഗ്ര സംഭാവനയ്ക്കുള്ള രാമു കാര്യാട്ട് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 1986ല്‍ പുറത്തിറങ്ങിയ ശ്രീനാരയണഗുരു എന്ന സിനിമയില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.