Latest News

ബെൽഫാസ്റ്റ് മലയാളിയുടെ പിതാവ് നിര്യാതനായി

2018-12-15 01:51:12am |

ഓയൂർ (കൊല്ലം): ബെൽഫാസ്റ്റിലുള്ള അനിൽ തോമസിന്റെ പിതാവ് ചെങ്കുളം വലിയ കോണത്തു കിഴക്കേക്കര പുത്തൻ വീട്ടിൽ തോമസ് ചാക്കോ (89) നിര്യാതനായി. സംസ്ക്കാരം നാളെ 1.30നു വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ചെങ്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ തിരുവനന്തപുരം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയസിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും. ഭാര്യ പരേതയായ ഏലിക്കുട്ടി.

മക്കൾ: കൊച്ചുമ്മൻ തോമസ് (റിട്ട. ഇൻകം ടാക്സ് ഓഫിസർ), അച്ചാമ്മ വർഗീസ് (യുഎസ്), കുഞ്ഞാമ്മ ഐസക്, അക്കമ്മ ജോൺ, ജോൺസൺ തോമസ് (ദുബായ്), അനിൽ തോമസ് (ബെൽഫാസ്റ്റ്, യുകെ), ഷീല സജു (ദുബായ്). മരുമക്കൾ: വൽസമ്മ തോമസ്, എ.ജി. ഐസക്, ഉമ്മൻ ജോൺ, അനില ജോൺസൺ, സുനിമോള്‍ (ബെൽഫാസ്റ്റ്, യുകെ), സജുവർഗീസ് (ദുബായ്), പരേതനായ കെ.എം. വർഗീസ്.