അദിലാബാദ്‌ രൂപതാ യുവ വൈദികന്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

2019-02-28 02:45:06am |
മുംബൈ: അദിലാബാദ്‌ രൂപതാ  യുവ വൈദികനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആദിലാബാദ് രൂപതയില്‍ സേവനം ചെയ്തുവരുന്ന  ഫാ.ജെബിന്‍ മരുത്തൂരാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയിലെ ബാപ്പുപെട്ടില്‍ റെയില്‍വേ ട്രാക്കിലാണ് വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 
മുംബൈയിലേക്കുള്ള യാത്രാമദ്ധ്യേ ട്രെയിനില്‍ നിന്നും തെന്നിവീണ് അപകടം സംഭവിച്ചതാകാമെന്നാണ് സൂചന. ഇടുക്കി തങ്കമണി ഉദയഗിരി ഇടവകാംഗമാണ് അന്തരിച്ച ഫാ. ജെബിന്‍.