Latest News

ലിവർപൂളിലെ മാത്യു അലക്‌സാണ്ടറിന്റെ മാതാവ് സിസിലിയാമ്മ നാട്ടിൽ നിര്യാതയായി

2019-03-26 09:30:20am |


 രാമപുരം ഞാവള്ളിൽ ആണ്ടുകുന്നേൽ  പരേതനായ കുര്യൻ ചാണ്ടിയുടെ ഭാര്യ സിസിലിയാമ്മ ചാണ്ടി (87 ) നാട്ടിൽ നിര്യാതയായി . ചക്കാമ്പുഴ  കട്ടക്കയം കുടുംബാംഗം ആണ്.പരേതനായ   സിറിയക്,  എബ്രഹാം അലക്സാണ്ടർ  (UK), മേഴ്‌സി  വിൻസെന്റ് (കാപ്പാട് കൊട്ടാരം), ലൈസമ്മ (പാലാ പുരയിടത്തിൽ),  അലക്സാണ്ടർ,  ജോസഫ്,  ഷീന (UK),  മാത്യു അലക്സാണ്ടർ  (UK), ബീന (കാനഡ) എന്നിവർ മക്കളാണ് . മൃതസംസ്കാരം  വെള്ളിയാഴ്ച രാവിലെ അന്ത്യാളം സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയിൽ . പ്രിയ മാതാവിന്റെ വേർപാടിൽ മനം നൊന്തിരിക്കുന്ന മക്കൾക്കും കുടുംബാംഗങ്ങൾക്കും യു കെ വാർത്ത കുടുംബത്തിന്റെ അനുശോചനം അറിയിക്കുന്നു .