ഛായാ​ഗ്രാഹകൻ എം.ജെ. രാധാകൃഷ്​ണൻ അന്തരിച്ചു

2019-07-13 02:11:07am |

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള സി​നി​മ​യെ ദൃ​ശ്യ​കാ​വ്യ​മാ​യി തി​ര​ശ്ശീ​ല​യി​ൽ എ​ത്തി​ച്ച പ്ര​ശ​സ്ത ഛായാ​ഗ്രാ​ഹ​ക​ൻ എം.​ജെ. രാ​ധാ​കൃ​ഷ്ണ​ൻ (61) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ​തു​ട​ർ​ന്ന് പ​ട്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വെള്ളിയാഴ്​ച രാ​ത്രി 7.30ഓ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. ഭാ​ര്യ​ക്കും മ​ക​ൾ​ക്കു​മൊ​പ്പം പ​ട്ടം മ​ര​പ്പാ​ല​ത്തെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​െ​ട കാ​റി​ൽ​വെ​ച്ച് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

മി​ക​ച്ച ഛായാ​ഗ്രാ​ഹ​ക​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​റി​െൻറ പു​ര​സ്‌​കാ​രം ഏ​ഴു​ത​വ​ണ നേ​ടി​യ മ​ല​യാ​ള സി​നി​മ​യു​ടെ ‘എം.​ജെ’, ക​ളി​യാ​ട്ടം, ദേ​ശാ​ട​നം, ക​രു​ണം, തീ​ർ​ഥാ​ട​നം, ക​ണ്ണ​കി, പ​രി​ണാ​മം, കൂ​ട്ട്, മ​ക​ള്‍ക്ക്, നാ​ല് പെ​ണ്ണു​ങ്ങ​ള്‍, ഗു​ല്‍മോ​ഹ​ര്‍, വി​ലാ​പ​ങ്ങ​ള്‍ക്ക​പ്പു​റം, പേ​ര​റി​യാ​ത്ത​വ​ര്‍, കാ​ടു​പൂ​ക്കു​ന്ന നേ​രം, ഓ​ള് തു​ട​ങ്ങി വി​ദേ​ശ ഭാ​ഷ​യി​ല​ട​ക്കം 75ഓ​ളം ചി​ത്ര​ങ്ങ​ൾ​ക്ക് കാ​മ​റ ച​ലി​പ്പി​ച്ചി​ട്ടു​ണ്ട്.

രാ​ജീ​വ് അ​ഞ്ച​ൽ സം​വി​ധാ​നം ചെ​യ്ത ‘അ​മ്മാ​നം​കി​ളി’​യാ​ണ് ആ​ദ്യ​മാ​യി സ്വ​ത​ന്ത്ര കാ​മ​റാ​മാ​നാ​യ ചി​ത്രം. 1996ൽ ​ജ​യ​രാ​ജി​െൻറ ദേ​ശാ​ട​ന​ത്തി​ലൂ​ടെ ആ​ദ്യ സം​സ്ഥാ​ന അ​വാ​ർ​ഡ്. 99ൽ ​ക​രു​ണ​ത്തി​നും 2007ൽ ​അ​ട​യാ​ള​ങ്ങ​ൾ​ക്കും 2008ൽ ​ബ​യോ​സ്കോ​പ്പി​നും 2010ൽ ​വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​ക്കും 2011ൽ ​ആ​കാ​ശ​ത്തി​െൻറ നി​റ​ത്തി​നും സം​സ്ഥാ​ന സ​ർ​ക്കാ​റി​െൻറ അം​ഗീ​കാ​രം നേ​ടി.

2017ൽ ​ഡോ. ബി​ജു​വി​െൻറ കാ​ടു​പൂ​ക്കു​ന്ന നേ​ര​ത്തി​ലൂ​ടെ​യാ​ണ് ഏ​ഴാ​മ​ത്തെ പു​ര​സ്കാ​രം. ഷാ​ജി എ​ന്‍. ക​രു​ണ്‍ ഒ​രു​ക്കി​യ ‘ഓ​ള്’ ആ​ണ് അ​വ​സാ​ന ചി​ത്രം. പു​ന​ലൂ​ർ തൊ​ളി​ക്കോ​ട് ശ്രീ​നി​ല​യ​ത്തി​ൽ ജ​നാ​ർ​ദ​ന​ൻ​ വൈ​ദ്യ​രു​ടെ​യും പി. ​ല​ളി​ത​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ശ്രീ​ല​ത. മ​ക്കൾ: യ​ദു​കൃ​ഷ്ണ​ൻ, നീ​ര​ജ കൃ​ഷ്ണ​ൻ.