എറണാകുളം - അങ്കമാലി അതിരൂപതയിലെ വൈദികനായ റവ.ഫാ.കുര്യാക്കോസ് ചെറുവള്ളിൽ നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച

2019-07-13 02:57:33am |
 ആമ്പല്ലൂർ ചെറുവള്ളിൽ പരേതരായ ചാണ്ടിയുടെയും അന്നമ്മ ചാണ്ടിയുടെയും മകനും എറണാകുളം അങ്കമാലി അതിരൂപതാ വൈദികനുമായിരുന്ന  റവ. ഫാ.കുര്യാക്കോസ് ചെറുവള്ളിൽ  നിര്യാതനായി.
 
അച്ചൻ എറണാകുളം അതിരൂപതയിലെ അങ്കമാലി, പാലൂത്തറ, പൊതിയക്കര, വളമംഗലം, പുഷ്പഗിരി, ഐമുറി, കൊരട്ടി ഫൊറോനാ, എഴുപുന്ന, ചേരാനല്ലൂർ, വരാപ്പുഴ, വല്ലകം, വാഴക്കാല, തലയോലപ്പറമ്പ്, ആലുവ പെരിയാർ മുഖം, ചേർത്തല, ഉദയംപേരൂർ കൊച്ചു പള്ളി തുടങ്ങിയ ദേവാലയങ്ങളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
 
പരേതനായ സി.സി. വർഗ്ഗീസ്, സി.സി.ജോസഫ്, പരേതയായ അമ്മിണി ചാണ്ടി, സി.സി.ഫ്രാൻസീസ്, പരേതനായ സി.സി തോമസ്, സി.ഷീബാ ചെറുവള്ളിൽ (എഫ്.സി.സി.) തുടങ്ങിയവർ സഹോദരങ്ങളാണ്.
 
സംസ്കാര ശുശ്രൂഷകൾ നാളെ ശനിയാഴ്ച (13/7/19) രാവിലെ 11 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ മുഖ്യകാർമികത്വത്തിൽ സഹായ മെത്രാൻമാരായ മാർ തോമസ് ചക്യാത്ത്, മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് എന്നീ  പിതാക്കൻമാരുടെ സഹകാർമികത്വത്തിൽ നിരവധി വൈദികരുടെയും, സന്യാസിനികളുടെയും അച്ചൻ സേവനം അനുഷ്ടിച്ച ഇടവകകളിലെ ജനങ്ങളുടെയും, സ്വന്തം ഇടവകക്കാരുടെയും, ബന്ധുജനങ്ങളുടെയും സാന്നിധ്യത്തിൽ ആമ്പല്ലൂർ സെന്റ്. ഫ്രാൻസീസ് അസ്സീസി ദേവാലയത്തിൽ നടക്കുന്നതാണ്.