സംഗീത സംവിധായകൻ ഖയ്യാം അന്തരിച്ചു

2019-08-20 02:02:59am |
മുംബൈ: പ്രശസ്ത സംഗീത സംവിധായകൻ മുഹമ്മദ് സഹൂർ ഖയ്യാം (92) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന്മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 'കഭീ കഭീ മേരേ ദിൽ മേ...' ഉൾപ്പടെ നിരവധി ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവാണ്. പത്മഭൂഷൺ ജേതാവ് കൂടിയായ ഖയ്യാം ശ്വാസകോശ സംബന്ധിയായ അസുഖങ്ങളെ തുടർന്ന് 10 ദിവസമായി ആശുപത്രിയിലായിരുന്നു. അന്ത്യകർമങ്ങൾ ചൊവ്വാഴ്ച വൈകീട്ടോടെ നടത്തും.