Latest News

കിട്ടിയ സ്ത്രീധനം പോരാ, യുവാവ് ഭാര്യയെ ആസിഡ് ഒഴിച്ചു പൊള്ളലേല്‍പ്പിച്ചു; ആശുപത്രിയില്‍ കൊണ്ടുപോകാതെ മരക്കഷ്ണം ഉപയോഗിച്ച് തല്

2017-06-16 03:03:24am |

പുനലൂര്‍/ചെങ്ങന്നൂര്‍: കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട യുവാവ് ഭാര്യയെ ആസിഡ് ഒഴിച്ചു പൊള്ളലേല്‍പ്പിച്ചു. പിറവന്തൂര്‍ ചേമ്പുംകണ്ടം ധന്യാഭവനില്‍ ബാലകൃഷ്ണന്‍-രാധമ്മ ദമ്പതികളുടെ മകള്‍ ധന്യാകൃഷ്ണനാ(31)ണു പൊള്ളലേറ്റത്. ഭര്‍ത്താവ് മുളക്കുഴ കാരയ്ക്കാട് പള്ളിപ്പടി നെടിയകാലാ വടക്കേതില്‍ ബിനുകുമാറാ(40)ണ് ആക്രമണം നടത്തിയതെന്നു ധന്യ മൊഴി നല്‍കി. ഇവര്‍ക്ക് ആതിര(ഒന്‍പത്), ആദിത്യ(അഞ്ച്) എന്നീ മക്കളുമുണ്ട്. ആസിഡ് വീണു ധന്യയുടെ നെഞ്ചിലും കഴുത്തിലും െകെയിലും പൊള്ളലുണ്ട്.

ചെങ്ങന്നൂര്‍ കാരയ്ക്കാടുള്ള ഭര്‍ത്തൃഗൃഹത്തിലായിരുന്നു സംഭവം. സ്വകാര്യ സ്ഥാപനത്തില്‍ വെല്‍ഡിങ് തൊഴിലാളിയായ ഭര്‍ത്താവ് ബിനുകുമാറും മാതാവ് സരസ്വതിയും ചേര്‍ന്നാണു കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ആക്രമിച്ചതെന്നു യുവതി മൊഴി നല്‍കി. കഴിഞ്ഞ ആറിനു പുലര്‍ച്ചെയാണ് ആസിഡ് ആക്രമണം നടന്നത്. ഇതിന്റെ തലേ ദിവസം രാത്രിയിലും പുലര്‍ച്ചെയും ധന്യയെ ഭര്‍ത്താവ് മരക്കഷണങ്ങള്‍ കൊണ്ടടിച്ചിരുന്നു. തുടര്‍ന്നാണ് ആസിഡ് മുഖത്തേക്ക് ഒഴിച്ചത്.

ഇത് െകെ കൊണ്ട് തട്ടി മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് തെറിച്ച് ശരീരമാസകലം വീണത്. ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും ബിനുകുമാര്‍ തയാറായില്ല. കൂടുതല്‍ ഉപദ്രവങ്ങളില്‍ നിന്നും ഭര്‍തൃ പിതാവ് ഗോപിനാഥനാണ് പലപ്പോഴും രക്ഷിച്ചിരുന്നതെന്ന് ധന്യ പറഞ്ഞു. മൊെബെല്‍ഫോണും നശിപ്പിച്ചു. ഭര്‍തൃപിതാവിന്റെ സഹായത്തോടെ പുനലൂരില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അമ്മ രാധയെത്തിയാണു കൂട്ടിക്കൊണ്ടുപോയി പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആശുപത്രിയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുനലൂര്‍ പോലീസ് കേസെടുത്ത് ചെങ്ങന്നൂര്‍ പോലീസിന് െകെമാറി. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും മൊഴിയെടുക്കാന്‍ പോലും ചെങ്ങന്നൂര്‍ പോലീസ് എത്തിയില്ലെന്നു യുവതിയുടെ ബന്ധുക്കള്‍ പരാതിപ്പെട്ടു. ധന്യയുടെ പിതാവ് ബാലകൃഷ്ണന്‍ പക്ഷാഘാതത്തെ തുടര്‍ന്ന് ഒരുവശം തളര്‍ന്നു ചികിത്സയിലാണ്. ചെങ്ങന്നൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ചുമതലയുള്ള മാന്നാര്‍ സി.ഐ: ഷിബുപാപ്പച്ചന്‍, എസ്.ഐ: എം.സുധിലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ബിനുകുമാറിന്റെ വീട്ടില്‍ എത്തിയപ്പോഴെല്ലാം വീട് അടച്ചുപൂട്ടി ആള്‍ത്താമസമില്ലാത്ത നിലയിലായിരുന്നു.